മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ വീണ്ടും എത്തുന്നു; ധീരൻ ജൂലായ് നാല് മുതൽ 

6 months ago 6

Dheeran Poster

'ധീരൻ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന "ധീരൻ" ജൂലൈ 4 വെള്ളിയാഴ്ച പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റെർറ്റൈന്മെന്റ്സ് നിർമിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ദേവദത്ത് ഷാജിയാണ്. ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രചനയിലൂടെ ശ്രദ്ധ നേടിയ ദേവദത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് "ധീരൻ". ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് രാജേഷ് മാധവനാണ്. ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, വിനീത്, സുധീഷ് എന്നീ സീനിയർ താരങ്ങളും ചിത്രത്തിലുണ്ട്.

മലയാളത്തിലെ വിന്റേജ് യൂത്തന്മാർ എന്ന് വിശേഷിപ്പിക്കാവുന്ന ഇവർ എല്ലാവരും ഒരുമിച്ചു ഒരു ചിത്രത്തിൽ എത്തുന്നു എന്നതാണ് 'ധീരൻ' നൽകുന്ന പ്രധാന ആകർഷണം. ഇവരുടെ കരിയറിലെ തന്നെ വളരെ രസകരമായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആദ്യാവസാനം ഹാസ്യത്തിന് പ്രാധാന്യം നൽകി കഥ പറയുന്ന ഈ ചിത്രത്തിൽ ഈ സീനിയർ യൂത്തന്മാർക്കൊപ്പം ഒരു പറ്റം ജൂനിയർ യൂത്തമാരുമുണ്ട്. ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ എന്നിവരാണ് ധീരനിലെ ജൂനിയർ ഗാങ്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും 'ധീരൻ' .

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Content Highlights: Rajesh Madhavan leads a stellar formed successful Dheeran

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article