
ഫഹദ് ഫാസിലും നസ്രിയയും മോഹൻലാലിനും കുടുംബത്തിനുമൊപ്പം | സ്ക്രീൻഗ്രാബ്
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ വീട്ടിലെത്തി സന്ദർശിച്ച് ഫഹദ് ഫാസിലും നസ്രിയയും ഫർഹാൻ ഫാസിലും. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസ സന്ദർശനത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുചിത്ര, പ്രണവ് മോഹൻലാൽ എന്നിവരേയും ചിത്രങ്ങളിൽ കാണാം.
രണ്ട് ദിവസം മുൻപാണ് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനംചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ഇതിൽ ഫഹദ് ഫാസിലിന്റെ ആരാധകനുമായി ഉടക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തെയാണ് കാണിക്കുന്നത്. ഫഹദ് ഫാസിൽ റഫറൻസുമായെത്തിയ ഹൃദയപൂർവത്തിന്റെ ടീസർ വൈറലായതിന് തൊട്ടുപിന്നാലെയാണ് ഫഹദ് ഫാസിലും കുടുംബവും മോഹൻലാലിന്റെ വീട്ടിലെത്തിയത്.

ഇതാദ്യമായല്ല ഫഹദും നസ്രിയയും മോഹൻലാലിനെ സന്ദർശിക്കുന്നത്. കഴിഞ്ഞദിവസത്തെ സന്ദർശനത്തിന്റെ ചിത്രങ്ങൾ ഫർഹാൻ ഫാസിലും ഷെയർ ചെയ്തിട്ടുണ്ട്. 'A Night to remember' എന്നാണ് ചിത്രങ്ങൾക്ക് അദ്ദേഹം നൽകിയിരിക്കുന്ന തലക്കെട്ട്.
രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രൊമോഷൻ തന്ന ലാലേട്ടനെ വിളിച്ച് ആഘോഷിക്കുന്ന ഫഹദ് ഫാസിൽ എന്നാണ് അതിൽ ഒരു പ്രതികരണം. എല്ലാവരും ഉണ്ടെങ്കിലും കൂട്ടത്തിൽ കാണാൻ ലുക്ക് ലാലേട്ടൻ തന്നെയെന്നാണ് മറ്റൊരു കമന്റ്.

അഖിൽ സത്യൻ്റേതാണ് ഹൃദയപൂർവത്തിന്റെ കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. മാളവിക മോഹനനാണ് നായിക. ദൃശ്യം 3, മഹേഷ് നാരായണൻ ചിത്രം, നടൻ ഓസ്റ്റിൻ ഡാൻ തോമസ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രം എന്നിവയും മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാനവേഷത്തിലുണ്ട്. അൽത്താഫ് സലിം സംവിധാനംചെയ്യുന്ന ഓടും കുതിര ചാടും കുതിര, തമിഴ് ചിത്രമായ മാരീസൻ എന്നിവയാണ് ഫഹദിന്റെ പുതിയ ചിത്രങ്ങൾ.
Content Highlights: Fahadh Faasil, Nazriya, and Farhaan Faasil precocious visited Mohanlal astatine his residence
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·