16 June 2025, 10:38 PM IST

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ | Photo: Instagram/ Vishnu Kurup, Anupama Parameswaran
മലയാള സിനിമയില്‍ നേരിട്ട അവഗണനകള്‍ തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരന്‍. മലയാളത്തില്‍ താന്‍ ഒരുപാട് അവഗണന നേരിട്ടെന്നും അഭിനയിക്കാന്‍ അറിയില്ലെന്ന അധിക്ഷേപം ഏറ്റുവാങ്ങിയെന്നും അനുപമ പറഞ്ഞു. സുരേഷ് ഗോപിയുമായി ഒന്നിക്കുന്ന ചിത്രം 'ജെഎസ്‌കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാളത്തില്‍നിന്ന് അവഗണ നേരിട്ട് മറ്റുഭാഷകളില്‍ പോയി വിജയിച്ച നടിമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, അതുപോലെ അനുപമയുടെ കരിയറിലും സംഭവിക്കുമെന്ന് സുരേഷ് ഗോപി ആശംസിച്ചു.
'ഒരുപാട് പേര് എന്നെ മലയാളത്തില്‍ അവഗണിച്ചിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങി', എന്നായിരുന്നു അനുപമയുടെ വാക്കുകള്‍. 'ട്രോളിക്കോളൂ പക്ഷേ, കൊല്ലരുത്', എന്നും അവര്‍ പ്രേക്ഷകരോട് അഭ്യര്‍ഥിച്ചിരുന്നു.
പിന്നാലെ വേദിയില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി അനുപമയുടെ വാക്കുകളില്‍ പ്രതികരിച്ചത്. 'അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്... ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാന്‍. ഒരുപാട് നമ്മള്‍ മലയാളം അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തില്‍ നായികയായി വരാന്‍ അവരുടെ പിന്നാലെ നടന്ന വന്‍ സംവിധായകരെ എനിക്കറിയാം. അസിന്‍, നയന്‍താര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കര്‍മ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്', എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
Content Highlights: Anupama Parameswaran opens up astir neglect successful the Malayalam industry, Suresh Gopi supports
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·