മലയാളത്തിൽ നിന്ന് വന്ന നടിയല്ലേ, ഏതെങ്കിലും മരത്തിന്റെ മറവിൽ നിന്ന് തുണി മാറിക്കോളും; ശോഭനയോടുള്ള പെരുമാറ്റത്തിന് ബച്ചൻ നൽകിയ മറുപടി

7 months ago 8

Authored by: അശ്വിനി പി|Samayam Malayalam9 Jun 2025, 2:33 pm

മലയാളത്തിൽ നിന്ന് വരുന്നവർ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നവരാണ്, അതുകൊണ്ട് ഏതെങ്കിലും മരത്തിന്റെ മറവിൽ നിന്ന് ഡ്രസ്സ് മാറിക്കോളും എന്നായിരുന്നു അവിടെയുള്ള ആൾ പറഞ്ഞത്

ശോഭന | അമിതാഭ് ബച്ചൻശോഭന | അമിതാഭ് ബച്ചൻ (ഫോട്ടോസ്- Samayam Malayalam)
തുടരും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടുമൊരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ശോഭന . മോഹൻലാൽ - ശോഭന കൂട്ടുകെട്ട് വീണ്ടും സ്ക്രീനിൽ അത്ഭുതം സൃഷ്ടിച്ചതിന് സാക്ഷികളായ സന്തോഷത്തിൽ പുതിയ തലമുറയും.

തുടരും സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ, ഇൻസ്റ്റഗ്രാമിലെ ഒരു ക്യു ആൻ എ സെഗ്മെന്റിൽ ആണ് അമിതാഭ് ബച്ചനൊപ്പമുള്ള പഴയ ഒരു അനുഭവം ശോഭന പങ്കുവച്ചത്. ഏറ്റവുമൊടുവിൽ കൽകി എന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ ശോഭന അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചിരുന്നു. ആ അനുഭവത്തെ കുറിച്ച് ചോദിക്കവെയാണ് പഴയ ഒരോർമ ശോഭന തുറന്നു പറഞ്ഞത്.

Also Read: എന്നെ ജീവിക്കാൻ വിടൂ! ഞാൻ ഗർഭിണിയല്ല; രവി മോഹനൊപ്പം ഇനി തുടങ്ങാൻ പോകുന്ന ബിസിനസ് എന്താണ്? എല്ലാം തുറന്ന് പറഞ്ഞ് കെനിഷാ ഫ്രാൻസിസ്

കൂടെ വർക്ക് ചെയ്തതിൽ ഏറ്റവും എളിമയുള്ള ആർട്ടിസ്റ്റ് ആണ് അമിതാഭ് ജി എന്നാണ് ശോഭന പറയുന്നത്. വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിനൊപ്പം ഞാൻ ചെറിയ ഒരു ഗാന രംഗത്ത് അഭിനയിച്ചിരുന്നു. അഹമ്മദാബാദിൽ ആണ് ഷൂട്ടിങ് നടക്കുന്നത്. ഷൂട്ടിങ് കാണാനായി ഒരുപാട് ആളുകൾ ചുറ്റും കൂടിയിട്ടുണ്ട്. അന്ന് കാരവാൻ സൗകര്യങ്ങൾ ഒന്നും കോമണായ സംഭവമല്ല. ബച്ചൻ സാറിന് കാരവാൻ ഉണ്ടായിരുന്നു.

മലയാളത്തിൽ നിന്ന് വന്ന നടിയല്ലേ, ഏതെങ്കിലും മരത്തിന്റെ മറവിൽ നിന്ന് തുണി മാറിക്കോളും; ശോഭനയോടുള്ള പെരുമാറ്റത്തിന് ബച്ചൻ നൽകിയ മറുപടി


പാട്ട് രംഗമാണ്, ഒരുപാട് കോസ്റ്റ്യൂം മാറി മാധി ധരിക്കേണ്ടി വരും, അതിന് വേണ്ടി എനിക്ക് കാരവാൻ എവിടെ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ പ്രൊഡക്ഷനിൽ ഉണ്ടായിരുന്ന ആരോ ഒരാൾ പറഞ്ഞു, ആഹ, അവർ മലയാള സിനിമയിൽ നിന്നുള്ള നടിയല്ലേ, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ആളുകളാണ്. ഏതെങ്കിലും മരത്തിന്റെ മറവിൽ ചെന്ന് വസ്ത്രം മാറാൻ പറയൂ എന്ന്. ഇത് വാക്കി ടോക്കിയിലൂടെ കേട്ട ബച്ചൻ സർ ഉടനെ പുറത്തു വന്നിട്ട്, ആരാണ് അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചു. അതിന് ശേഷം, അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ കാരവാനിലേക്ക് ക്ഷമിക്കുകയും, അവിടെ നിന്ന് വസ്ത്രം മാറാൻ പറയുകയും ചെയ്തു. എനിക്ക് വേണ്ടി അദ്ദേഹം കാരവാനിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. അത്രയും കൂടെ ജോലി ചെയ്യുന്നവരെ പരിഗണിക്കുന്ന സൂപ്പർ സ്റ്റാറാണ് അമിതാഭ് ബച്ചൻ എന്ന് ശോഭന പറയുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article