മലയാളി ടച്ചുള്ള ജിംനാസ്റ്റിക്സ്, മത്സരിക്കാനൊരുങ്ങി തലശ്ശേരിക്കാരൻ സ്വാതിഷ്

1 month ago 4

വിനോദ് ഗോപി

വിനോദ് ഗോപി

Published: July 23, 2026 01:15 PM IST

1 minute Read

സ്വാതിഷ്
സ്വാതിഷ്

കൊച്ചി ∙ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ ഏറ്റവും പ്രയാസമേറിയ ഇനങ്ങളിലൊന്നാണു സ്റ്റിൽ റിങ്സ്. തൂങ്ങിയാടുന്ന 2 റിങ്ങുകളിൽ കൈകളുറപ്പിച്ചു നടത്തുന്ന ജിംനാസ്റ്റിക്സ് പ്രകടനത്തിനു ശരീരത്തിന്റെ കരുത്തും നിയന്ത്രണവും സ്ഥിരതയും പ്രധാനം. ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ സ്റ്റിൽ റിങ്സ് പ്രകടനത്തിന് ഇന്ത്യ നിയോഗിച്ചിട്ടുള്ളത് ഒരു മലയാളിയെയാണ്– തലശ്ശേരി മൂന്നാംമൈൽ സ്വദേശി കൈതേരി പുത്തലത്ത് സ്വാതിഷ്; കോമൺവെൽത്ത് ഗെയിംസിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ മത്സരിക്കുന്ന ആദ്യ മലയാളി താരം.

16 വർഷമായി ജിംനാസ്റ്റിക്സ് പരിശീലിക്കുന്ന സ്വാതിഷ് (27) റെയിൽവേ സെക്കന്ദരാബാദ് ഡിവിഷനിൽ ടിക്കറ്റ് ചെക്കറാണ്. കൊൽക്കത്ത സായിയിൽ കോച്ച് അഭിഷേക് ശർമയ്ക്കു കീഴിലാണു പരിശീലനം. 2023ൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ കേരളത്തിനായി സ്റ്റിൽ റിങ്സ് ഇനത്തിൽ സ്വർണം നേടിയാണു ശ്രദ്ധേയനായത്. എന്നാൽ പിന്നീട് പരുക്കുമൂലം കുറച്ചു നാൾ വിട്ടു നിന്നശേഷം റിങ്ങിലേക്കു തിരിച്ചെത്തിയ സ്വാതിഷ് ജൂണിൽ ചൈനയിൽ നടന്ന ഏഷ്യൻ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ ഇന്ത്യയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തി.

ചൈന, ജപ്പാൻ താരങ്ങൾ അരങ്ങു വാഴുന്ന ജിംനാസ്റ്റിക്സ് റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണു കെ.പി. സ്വാതിഷ് ഉൾപ്പെടുന്ന ടീമിന്റെ പ്രതീക്ഷ. കോമൺവെൽത്ത് ഗെയിംസിനു മുന്നോടിയായി ലണ്ടനിൽ ഒരു മാസം നീണ്ട പരിശീലന ക്യാംപിനു ശേഷമാണ് ഇന്ത്യൻ ജിംനാസ്റ്റിക്സ് ടീം ഗ്ലാസ്ഗോയിലെത്തിയത്. സ്റ്റിൽ റിങ്സിൽ മികച്ച സ്കോർ നേടാനായാൽ അതു ടീമിന്റെ മെഡൽ നേട്ടത്തിൽ നിർണായകമാകുമെന്നും അതിനു വേണ്ടിയാണു തന്റെ ശ്രമമെന്നും സ്വാതിഷ് പറഞ്ഞു.

English Summary:

Swathish KP is making past arsenic the archetypal Malayali gymnast to vie successful creator gymnastics astatine the Commonwealth Games, showcasing his spot and power connected the inactive rings. His journey, marked by a golden medal astatine the National Games and a beardown show successful the Asian Championships, highlights his dedication and imaginable to lend to India's medal hopes.

Read Entire Article