Published: August 14, 2025 11:10 AM IST
1 minute Read
ബ്രിസ്ബെയ്ൻ ∙ ഇടംകൈ സ്പിന്നർ രാധ യാദവിന്റെയും (3 വിക്കറ്റ്) ഓഫ് സ്പിന്നർ മിന്നു മണിയുടെയും (2 വിക്കറ്റ്) ബോളിങ് മികവിൽ ഇന്ത്യ എയ്ക്ക് വിജയത്തുടക്കം. ഓസ്ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ ടീം 3 വിക്കറ്റിനു വിജയിച്ചു.
ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 214 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യൻ ടീം 42 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ യത്സിക ഭാട്ടിയയും (59) ഷെഫാലി വർമയും (36) ചേർന്നു നൽകിയ മികച്ച തുടക്കമാണ് റൺചേസിൽ ഇന്ത്യയ്ക്ക് കരുത്തായത്.
English Summary:








English (US) ·