മലയാളി താരത്തെ കറക്കിവീഴ്ത്തി കാർത്തികേയ, അന്തംവിട്ട് അസ്‌ഹറുദ്ദീൻ; ആദ്യ ദിനം ബാറ്റിങ് തകർച്ച– വിഡിയോ

4 months ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 11, 2025 06:13 PM IST

1 minute Read

 Facebook/BCCIDomestic)
ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോൺ ക്യാപ്റ്റൻ മലയാളി താരം മുഹമ്മദ് അസ്‌ഹറുദ്ദീന്റെ വിക്കറ്റ് വീഴ്ത്തിയ സെൻട്രൽ സോൺ താരം കുമാർ കാർത്തികേയ. ചിത്രം: Facebook/BCCIDomestic)

ബെംഗളൂരു ∙ ദുലീപ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിന്റെ അദ്യ ദിനം കളി അവസാനിക്കുമ്പോൾ രജത് പാട്ടിദാർ നയിക്കുന്ന സെൻട്രൽ സോൺ ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 50 റൺസ് എന്ന നിലയിൽ. ഡാനിഷ് മലേവാർ (64 പന്തിൽ 28*), അക്ഷയ് വാഡ്കർ (52 പന്തിൽ‌ 20*) എന്നിവരാണ് ക്രീസിൽ. മലയാളി താരം മുഹമ്മദ് അസ്‌ഹറുദ്ദീൻ നയിക്കുന്ന സൗത്ത് സോണിന്റെ സ്കോറിന് 99 റൺസ് മാത്രം പിന്നിലാണ് സെൽട്രൽ സോൺ. സൗത്ത് സോൺ ഒന്നാം ഇന്നിങ്സിൽ 149 റൺസിനു പുറത്തായിരുന്നു.

അഞ്ച് വിക്കറ്റെടുത്ത സരൻഷ് ജെയിൻ, നാല് വിക്കറ്റെടുത്ത കുമാർ കാർത്തികേയ എന്നിവരുടെ ബോളിങ് മികവാണ് സൗത്ത് സോൺ ബാറ്റിങ് നിരയെ തകർത്തത്. ഒരാൾ റണ്ണൗട്ടായി. 76 പന്തിൽ 31 റൺസെടുത്ത ഓപ്പണർ തൻമയ് അഗർവാളാണ് സൗത്ത്് സോൺ നിരയിലെ ടോപ് സ്കോറർ. മലയാളി താരം സൽമാൻ നിസാർ (24), അങ്കിത് ശർമ (20), റിക്കി ഭുയി (15), ആന്ദ്രെ സിദ്ധാർത്ഥ് സി (12), എം.ഡി.നിതീഷ് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. ക്യാപ്റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീൻ നാല് റൺസെടുത്ത് പുറത്തായി.

കിടിലൻ പന്തിൽ കുമാർ കാർത്തികേയ ആണ് അസ്‌ഹറുദ്ദീനെ പുറത്താക്കിയത്. ഇടങ്കയ്യന്‍ സ്പിന്നറായ കാര്‍ത്തികേയയുടെ പന്ത് ബാക്ക് ഫൂട്ടില്‍ കളിക്കാനുള്ള അസറിന്റെ ശ്രമമാണ് പാളിയത്. പന്തിന്റെ ദിശ കൃത്യമായി ജഡ്ജ് ചെയ്യാന്‍ അസറിനു സാധിച്ചില്ല. ലെഗ് സ്റ്റംപിന് നേരെ വന്ന പന്ത് കുത്തിതിരിഞ്ഞ് ഓഫ് സ്റ്റംപിലേക്ക്. ആശ്ചര്യത്തോടെ നോക്കി നില്‍ക്കാന്‍ മാത്രമാണ് അസറിന് സാധിച്ചത്. രണ്ടാം ദിനം ലീഡ് നേടി പരമാവധി സ്കോർ ഉയർത്തുകയാകും സെൻട്രൽ സോണിന്റെ ലക്ഷ്യം.
 

English Summary:

Duleep Trophy 2025 Final- Day 1 Match Updates

Read Entire Article