Published: May 25 , 2025 11:16 AM IST
1 minute Read
ക്വാലലംപുർ ∙ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റന്റെ ഫൈനലിൽ. ജപ്പാൻ താരം യുഷി ടനാകയെ സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചായിരുന്നു ശ്രീകാന്തിന്റെ മുന്നേറ്റം (21-18, 24-22). മുൻ ലോക ഒന്നാം നമ്പറായ മുപ്പത്തിരണ്ടുകാരൻ ശ്രീകാന്ത് 6 വർഷത്തിനുശേഷമാണ് ഒരു ബിഡബ്ല്യുഎഫ് ടൂർണമെന്റിന്റെ ഫൈനലിൽ ഇടംപിടിക്കുന്നത്.
2019ലെ ഇന്ത്യൻ ഓപ്പണിലായിരുന്നു ഇതിനു മുൻപുള്ള ഫൈനൽ പ്രവേശം. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ രണ്ടാം സീഡ് ചൈനയുടെ ലിഷി ഫെങ്ങാണ് ശ്രീകാന്തിന്റെ എതിരാളി.
English Summary:








English (US) ·