മലർ മിസ്സിന് ശേഷം വീണ്ടുമൊരു പെൺകുട്ടി മലയാളി മനസുകൾ കീഴടക്കുന്നു; ട്രെൻഡിങ്ങായി 'തലവര'യിലെ പാട്ട്

5 months ago 5

Reavthy Sharma

രേവതി ശർമ | Photo: Screen grab/ YouTube: Think Music India, Instagram: Revathy Sarma

തമിഴ്- മലയാളം പ്രണയ ജോഡികള്‍ എപ്പോഴും മലയാളികള്‍ ഏറ്റെടുക്കാറുണ്ട്. 'പ്രേമ'വും മലര്‍ മിസ്സും മുതല്‍ ഒരുപാട് ഉദാഹരണങ്ങള്‍ അതിനുണ്ട്. ആ ഒരു ഫോര്‍മുല ഉപയോഗിച്ചു കൊണ്ട് അര്‍ജുന്‍ അശോകന്റെ 'തലവര' സിനിമയിലെ 'കണ്ട് കണ്ട് പൂച്ചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്' എന്ന പാട്ട് തരംഗമായിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ എത്തിയിരിക്കുകയാണ് ഗാനം ഇപ്പോള്‍.

റൊമാന്റിക്ക് മൂഡില്‍ ഒരുക്കിയിരിക്കുന്ന പാട്ടില്‍ അര്‍ജുന്‍ അശോകനും രേവതി ശര്‍മയുമാണ് അഭിനയിച്ചിരിക്കുന്നത്. സംവിധായകന്‍ മഹേഷ് നാരായണനാണ് 'തലവര' അവതരിപ്പിക്കുന്നത്. ഇതിനകം ഗാനം ഏറെ വൈറലായി കഴിഞ്ഞു. മണികണ്ഠന്‍ അയ്യപ്പയും ഇലക്ട്രോണിക് കിളിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. മുത്തുവിന്റെ വരികള്‍ക്ക് ഇലക്ട്രോണിക് കിളിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഗാനവും ഏവരും ഏറ്റെടുത്തിരിക്കുകയാണ്.

ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റേയും മൂവിംഗ് നരേറ്റീവ്‌സിന്റേയും ബാനറില്‍ ഷെബിന്‍ ബെക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 15-നാണ് റിലീസിനൊരുങ്ങുന്നത്. അഖില്‍ അനില്‍കുമാറാണ് സംവിധായകന്‍.

ഏറെ രസകരമായ രീതിയിലാണ് ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത്. ഒരു തമിഴ് പെണ്‍കുട്ടിയും അവള്‍ക്ക് പിന്നാലെ പ്രണയം പറയാന്‍ നടക്കുന്ന നാല് യുവാക്കളുമാണ് ഗാനരംഗത്തിലുള്ളത്. വ്യത്യസ്തമായ ഈണവും വരികളും പാട്ടിന് ഫ്രഷ്‌നെസ് നല്‍കുന്നു. അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അമിത് മോഹന്‍ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അഖില്‍ അനില്‍കുമാര്‍ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസര്‍: റുവായിസ് ഷെബിന്‍, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റര്‍: രാഹുല്‍ രാധാകൃഷ്ണന്‍, കലാസംവിധാനം: മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നന്‍, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, സൗണ്ട് ഡിസൈന്‍: ചാള്‍സ്, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചന്‍, ഡിഐ: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്‌സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റാം പാര്‍ത്ഥന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, സ്റ്റില്‍സ്: അജി മസ്‌കറ്റ്, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Arjun Ashokan and Revathi Sharma prima successful the trending song

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article