'മലർന്നടിച്ച് പാറപ്പുറത്തുകിടക്കുന്ന നവാസിനടുത്തേക്ക് ഞങ്ങൾ ഓടിയെത്തി'; ഫൈറ്റ് മാസ്റ്ററുടെ അനുഭവം

6 months ago 6

Kalabhavan Navas and Ashraf Gurukkal

കലാഭവൻ നവാസ്, അഷ്റഫ് ​ഗുരുക്കൾ ‌| ഫോട്ടോ: Facebook, സിദ്ദിക്കുൽ അക്ബർ | മാതൃഭൂമി

വാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍-രാഹുല്‍ ജി. എന്നിവര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡിറ്റക്ടീവ് ഉജ്ജ്വലൻ. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തിയത് കലാഭവൻ നവാസ് ആയിരുന്നു. എന്നാൽ ഈ കഥാപാത്രം ചെയ്തത് നവാസാണെന്ന് ചിത്രം ഒടിടിയിലെത്തിയപ്പോഴാണ് പലർക്കും മനസിലായത്. ഈ ചിത്രത്തിൽ നവാസിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംഘട്ടന സംവിധായകനായ അഷ്റഫ് ​ഗുരുക്കൾ.

അഷ്റഫ് ​ഗുരുക്കളുടെ സോഷ്യൽ മീഡിയാ പോസ്റ്റിന്റെ പൂർണരൂപം:

ഡിറ്റക്ടീവ് ഉജ്ജ്വലൻ റിലീസ് ആയപ്പോൾ കുറെ ആളുകൾ എന്നെ വിളിച്ചു, ആ സീൻ നവാസിന് ഡ്യൂപ്പ് ഇട്ടതാണോ എന്ന്! കലാഭവൻ നവാസിനെ മലയാള സിനിമ വേണ്ടുവോളം ഉപയോഗിച്ചില്ല എന്ന് തോന്നുന്നു!!!! അദ്ദേഹത്തെ കുറിച്ച് ഞാൻ എഴുതാതെ തന്നെ പ്രിയ പ്രേഷകർക്ക് അറിയാം. ഡിറ്റക്ടീവ് ഉജ്ജ്വലനിൽ ഒരു പാടത്തായിരുന്നു രാത്രി നവാസിനെ കൊല്ലുന്ന ആക്ഷൻ സീക്വൻസ്. റോപ്പിന്റെ സഹായത്താൽ ഷൂട്ട് ചെയ്യണം. പക്ഷെ.. അവിടെക്ക് ഇൻഡസ്ട്രിയൽ ക്രൈൻ വരില്ല!!!!! ചുറ്റും പാടം, നടുവിൽ പാറ. ആ പാറപ്പുറത്താണ് ഷൂട്ട്.

ജാവെദ് ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. ജാവേദിനോട് ഞാൻ പറഞ്ഞു ഒറ്റ മാർഗ്ഗം ഒള്ളു!!!! കലാ സംവിധായകൻ കോയാക്കാടെ വലിയ ഒരു സഹായം ഉണ്ടെങ്കിൽ ഞാൻ എടുത്തു തരാം.കോയക്കായുമായി സംസാരിച്ചു. റിസ്‌ക്കാണ് ചെയ്തേ പറ്റു കോയാക്ക എന്ന്. രജീഷും കൂട്ടരും കോയക്കേടെ സാനിദ്ധ്യത്തിൽ പണിതുടങ്ങി. നവാസ് മേക്കപ്പ് ചെയ്ത് എന്റെ അരികിൽ വന്നു. എനിക്ക് ആകെ ഒരു സംശയം. ലൈറ്റ്പ്പ് തുടങ്ങിയിട്ടേ ഉള്ളു കുറഞ്ഞ ഇരുട്ടും.

ഇത് നവാസാണോ? ഞാൻ മാറിനിന്ന് ജാവേദിനെ വിളിച്ചു. ഇത് നവാസാണോ എന്ന്!!! ജാവേദ് ചിരിച്ചിട്ട് അതേ ഇക്കാ എന്നും. ഞങ്ങൾ ട്രയൽ തുടങ്ങി. ഞാൻ എന്റെ ഫൈറ്ററേ പൊക്കി അടിച്ചു നവാസിനെ കാണിച്ചു. ഞാനും നവാസും കാലങ്ങളായിട്ടുള്ള ബന്ധം ആണ്. ഇക്കാ ഇത് ഡ്യൂപ്പ് ചെയ്താൽപ്പോരേ! ഏയ്,,,,,,നവാസ് ബായ് ചെയ്തോ പേടിക്കണ്ട എന്ന് ഞാനും. നവാസിന്റെ ആ പേടിച്ചുള്ള മുഖം മാറി, നിമിഷങ്ങൾക്കുള്ളിൽ കക്ഷി കാരക്റ്ററിലേക്ക് വന്നു..

റോൾ ക്യാമറ!!"
റോളിങ്!!!!!!!
ആക്ഷൻ........
പക്കാ.

മലർന്നടിച്ചു പാറപ്പുറത്തു കിടക്കുന്ന നവാസിന്റെ അരികിലേക്ക് ഞാനും ഫൈറ്റേഴ്സും ഓടിയെത്തി. ഓക്കേ അല്ലെ ബായ്? ഷോട്ട് ഒക്കെ ആണോ ഇക്കാ എന്ന് നവാസ്. ഷോട്ട് ഓക്കേ എന്ന് ഞാനും സംവിധായകനും. നവാസിന് അതേ ഷോട്ട് ഒന്നുകൂടി വേണമെന്ന്. എങ്കിൽ ശരി ആ ഷോട്ട് ഓക്കേ വെച്ചോ നമുക്ക് ഒന്നുകൂടി പോകാം എന്നു ഞാനും.

ആദ്യ ഷോട്ടിലും ഗംഭീരം. നല്ലൊരു കൈയടിയും കിട്ടി നവാസിന്.

Content Highlights: Stunt maestro Ashraf Gurukkal reveals the untold communicative of Kalabhavan Navas`s dedication

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article