Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•1 Jun 2025, 1:23 am
ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. എന്നാൽ മത്സരം നടക്കുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം നിലനിൽക്കുന്ന പ്രദേശത് മഴ സാധ്യത തുടരുകയാണ്. ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ട്.
ഹൈലൈറ്റ്:
- മുംബൈ ഇന്ത്യൻസ് - പഞ്ചാബ് കിങ്‌സ് മത്സരം രാത്രി 7:30ന്
- രണ്ടാം ക്വാളിഫയർ മത്സരത്തിൽ മഴ വില്ലനാകാൻ സാധ്യത
- മത്സരം റദ്ദാക്കിയാൽ ഗുണം പഞ്ചാബ് കിങ്സിന്
പിബികെഎസ് vs എംഐ (ഫോട്ടോസ്- Samayam Malayalam) ശക്തരായ പ്ലേയിങ് ഇലവനെ തന്നെ ഇരു ടീമുകളും സജ്ജമാക്കി കഴിഞ്ഞു എന്നാണ് സൂചന. എന്നാൽ വാശിയേറിയ പോരാട്ടത്തിന്റെ ഹരം കളയാൻ മഴ വില്ലനാകുമോ എന്നാണ് ഇപ്പോൾ നിലനിക്കുന്ന സംശയം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം നിലനിൽക്കുന്ന പ്രദേശത് മഴ സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥ റിപ്പോർട്ട്.
മഴ വില്ലനായാൽ പണി കിട്ടുക മുംബൈ ഇന്ത്യൻസിന്; പഞ്ചാബ് കിങ്‌സ് നേരിട്ട് ഫൈനലിൽ പ്രവേശിക്കുമോ?
അങ്ങനെ വന്നാൽ മത്സരം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. മഴ വില്ലനായാൽ എന്താകും അടുത്ത നടപടി എന്നാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. മഴ പെയ്യാൻ 42 ശതമാനം സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ഉണ്ട് എന്നും റിപ്പോർട്ട് ഉണ്ട്. വൈകുന്നേരത്തോടെ മഴ ശക്തമാകാൻ സാധ്യത ഉണ്ട് എന്നും റിപ്പോർട്ട് ഉണ്ട്. അങ്ങനെ വന്നാൽ മുംബൈ ഇന്ത്യൻസ് - പഞ്ചാബ് കിങ്‌സ് തമ്മിൽ നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരം തുടങ്ങാൻ താമസിക്കും.
ഇത്തരത്തിൽ ഏറെ വൈകിയാണ് മത്സരം ആരംഭിക്കുന്നത് എങ്കിൽ മഴ നിയമ പ്രകാരം കുറഞ്ഞ ഓവറുകൾ ആകും ഉണ്ടാകുക. ഇനി മഴയെ തുടർന്ന് പൂർണമായും മത്സരം റദ്ദാക്കുകയാണ് എങ്കിൽ തൊട്ടടുത്ത ദിവസത്തേക്കായി മത്സരം മാറ്റി വെക്കും. അതായത് ജൂൺ 2ന് ആകും രണ്ടാം ക്വാളിഫയർ മത്സരം നടക്കുക എന്നർത്ഥം.
ഇനി ഈ ദിവസവും മഴ വില്ലനായാൽ കോൾ അടിക്കുക പഞ്ചാബ് കിങ്‌സിനാണ്. ഈ മത്സരവും റദ്ദ് ചെയ്‌താൽ പോയിന്റ് പട്ടികയിൽ ഒന്നാമതായി ഫിനിഷ് ചെയ്ത പഞ്ചാബ് കിങ്സിന് നേരെ ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും. പോയിന്റ് ടേബിളിൽ നാലാമനായി ഫിനിഷ് ചെയ്ത മുംബൈ ഇന്ത്യൻസ് പുറത്താവുകയും ചെയ്യും.
ആദ്യ ക്വാളിഫയർ മത്സരത്തിൽ പഞ്ചാബ് കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും ആണ് ഏറ്റുമുട്ടിയത്. ഈ മത്സരത്തിൽ അനായാസമയം ബെംഗളൂരു ജയം സ്വന്തമാക്കി. പരാജയപ്പെട്ട പഞ്ചാബ് രണ്ടാം ക്വാളിഫയർ മത്സരത്തിലേക്ക് എത്തി. എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മുംബൈ ഇന്ത്യൻസ് പരാജപ്പെടുത്തിയതോടെ മുംബൈയും രണ്ടാം ക്വാളിഫയർ പോരാട്ടത്തിലേക്ക് യോഗ്യത നേടി.
അതേസമയം നിർണായകമായ രണ്ടാം ക്വാളിഫയർ മത്സരത്തിനായി ഇരു ടീമുകളും സജ്ജമായി കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും അവസാന മത്സരത്തിൽ പഞ്ചാബ് മുംബൈയെ പരാജയപ്പെടുത്തിയാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ആ ധൈര്യവും ആത്മവിശ്വാസവും മുറുകെപ്പിടിച്ചാണ് പഞ്ചാബ് ഇന്ന് മൈതാനത്ത് ഇറങ്ങുക.
എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പൊരുതി ജയിച്ച ആത്മവിശ്വാസത്തിൽ രണ്ടാം ക്വാളിഫയർ ഉറപ്പിച്ച മുംബൈ ഇന്ത്യൻസും നിസാരകാരല്ല. ഇന്ന് നടക്കേണ്ട മത്സരത്തിൽ മഴ വില്ലനായില്ല എങ്കിൽ വാശിയേറിയ പോരാട്ടത്തിനായിരിക്കും ആരാധകർ സാക്ഷിയാകുക. ഈ മസാരത്തിൽ വിജയിക്കുന്ന ടീം ജൂൺ 3 ന് ഫൈനൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനെ നേരിടും.
പഞ്ചാബ് ആണ് ജയിക്കുന്നത് എങ്കിൽ കന്നി കിരീടത്തിനായി പൊരുതുന്ന രണ്ടു ടീമുകളെ ഫൈനൽ മത്സരത്തിൽ കാണാൻ സാധിക്കും. അതല്ല മുംബൈ ഇന്ത്യൻസ് ആണ് ജയിക്കുന്നത് എങ്കിൽ ആറാം കിരീടത്തിനായി മുംബൈയും കന്നി കിരീടത്തിനായി ബംഗളൂരുവും ഫൈനലിൽ പോരാടും.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·