Published: October 26, 2025 11:41 PM IST Updated: October 26, 2025 11:52 PM IST
1 minute Read
നവി മുംബൈ∙ വനിതാ ലോകകപ്പിലെ ഇന്ത്യ– ബംഗ്ലദേശ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇന്ത്യ വിജയത്തിലേക്കു മുന്നേറുന്ന ഘട്ടത്തിലാണ് വീണ്ടും മഴയെത്തി മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. സ്കോർ: ബംഗ്ലദേശ് 119/9 (27 ഓവർ), ഇന്ത്യ 57/0 (8.4 ഓവർ).
മഴമൂലം മത്സരം 27 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് 27 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 119 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 8.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 57 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. 27 പന്തിൽ 34 റൺസെടുത്ത് സ്മൃതി മന്ഥന, 25 പന്തിൽ 15 റൺസെടുത്ത് അമൻജോത് കൗർ എന്നിവരായിരുന്നു ക്രീസിൽ. മഴ കനത്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sportstarweb എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
English Summary:








English (US) ·