മഴയിൽ വഴുതുന്ന മെഡലുകൾ, ട്രാക്കില്‍ വഴുതി വീണ് അത്‍ലീറ്റുകൾ, ഭീഷണിയായി ചുഴലിക്കാറ്റ്

1 month ago 4

വിനോദ് ഗോപി

വിനോദ് ഗോപി

Published: September 29, 2026 03:06 PM IST

1 minute Read

 അബു ഹാഷിം /മനോരമ
ലോങ്ജംപ് മത്സരത്തിനിടെ പരുക്കേറ്റ എം.ശ്രീശങ്കറിനെ വീൽച്ചെയറിൽ മെഡിക്കൽ റൂമിലേക്കു മാറ്റാൻ ശ്രമിക്കുന്ന വൊളന്റിയർമാർ. ചിത്രം: അബു ഹാഷിം /മനോരമ

ഏഷ്യൻ ഗെയിംസ് അവസാനഭാഗത്തേക്കു കടക്കുമ്പോൾ അത്‌ലീറ്റുകളുടെ പ്രാർഥന ഒരുപേക്ഷ ഇങ്ങനെയാകും: മഴയേ മാറിനിൽക്കണേ... ഗെയിംസിൽ രസംകൊല്ലിയായി മഴ കടന്നുവന്നതോടെ താരങ്ങളുടെ പ്രകടനവും താഴേക്കു പോവുകയാണ്. ഗെയിംസിലെ ഏറ്റവും ഗ്ലാമർ ഇനമായ അത്‌ലറ്റിക്സ് മഴയിൽ നനഞ്ഞു കുതിർന്ന ട്രാക്കിലാണു നടക്കുന്നത്. അത്‌ലീറ്റുകളുടെ പ്രകടനത്തെപ്പോലും അതു ബാധിക്കുന്നു. ഇന്നലെ 4x100 മീറ്റർ മിക്‌സ്‌ഡ് റിലേയുടെ ഹീറ്റ്സ് നടക്കുന്നതിനിടെ ഇന്ത്യൻ താരം അനിമേഷ് കുജൂർ ട്രാക്കിൽ വഴുതി വീണു.

റിലേയിൽ മൂന്നാമതോടിയ അനിമേഷ്, നാലാമതോടിയ ഹരിത ഭദ്രയ്ക്കു ബാറ്റൺ കൈമാറിയതിനു തൊട്ടുപിന്നാലെയാണു വീണത്. അനിമേഷ് വീണതു കണ്ടെങ്കിലും ഹരിത കുതിച്ചോടി രണ്ടാമതു ഫിനിഷ് ചെയ്തത് (41.54 സെക്കൻഡ്) ഇന്ത്യയുടെ ഭാഗം. ഇന്ത്യ ഫൈനലിലേക്കു യോഗ്യത നേടി. ട്രാക്കിൽനിന്നു മുടന്തിയാണ് അനിമേഷ് പുറത്തേക്കുപോയത്.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനെ മഴ ഏറെക്കുറെ പൂർണമായിത്തന്നെ ബാധിച്ചു. ഗ്രൂപ്പ് മത്സരങ്ങളിൽ പലതും നേരത്തേതന്നെ റദ്ദാക്കിയിരുന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ– അഫ്ഗാനിസ്ഥാൻ ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ റദ്ദാക്കി. ഉയർന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ സെമിയിലേക്കു യോഗ്യത നേടുകയും ചെയ്തു. കളി കാണാൻ ടിക്കറ്റെടുത്തവർക്കെല്ലാം സംഘാടകസമിതി പണം മടക്കിനൽകുകയാണ്.

ജപ്പാന്റെ വടക്കുകിഴക്കു ഭാഗത്തെ ലക്ഷ്യമിട്ടു നീങ്ങുന്ന സുറിഗായ് ചുഴലിക്കാറ്റിനെത്തുടർന്നാണു നഗോയ ഉൾപ്പെടുന്ന മധ്യ ജപ്പാനിൽ കനത്ത മഴ പെയ്യുന്നത്. കടൽ പ്രക്ഷുബ്ധമാണെന്നതിനാൽ ഗെയിംസിലെ സർഫിങ് ഉൾപ്പെടെയുള്ള പല മത്സരങ്ങളും മാറ്റിയിരിക്കുകയാണ്.

English Summary:

Asian Games 2023 has faced important disruption owed to dense rainfall, impacting assorted sports and jock performances. Heavy rains, exacerbated by Typhoon Surigae, person led to the cancellation and postponement of respective events, including captious athletics and cricket matches.

Read Entire Article