മഴയ്ക്കും തോല്‍പ്പിക്കാനാവാത്ത പോരാട്ട വീര്യം, മുംബൈക്കെതിരേ അവസാന പന്തില്‍ വിജയം; ഗുജറാത്ത് ടൈറ്റന്‍സ് വീണ്ടും ഒന്നാമത്

8 months ago 10

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 7 May 2025, 1:19 am

IPL 2025 GT vs MI: മഴ കാരണം ഒരു ഓവര്‍ കുറച്ചതോടെ വിജയിക്കാന്‍ ആറ് പന്തില്‍ 15 റണ്‍സ്. അവസാന പന്തില്‍ വിജയം വരിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ഐപിഎല്‍ 2025 പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

ഹൈലൈറ്റ്:

  • ജിടിക്ക് മൂന്ന് വിക്കറ്റ് ജയം
  • മഴ കാരണം ഒരു ഓവര്‍ കുറച്ചു
  • ഗില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്‌

ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ മല്‍സരത്തിനിടെഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ മല്‍സരത്തിനിടെ (ഫോട്ടോസ്- Samayam Malayalam)
ഐപിഎല്‍ 2025ല്‍ (IPL 2025) കിടിലന്‍ ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ മുംബൈ ഇന്ത്യന്‍സിനെ (Mumbai Indians) അവസാന പന്തിലാണ് കീഴടക്കിയത്. മൂന്ന് വിക്കറ്റ് ജയത്തോടെ ജിടിക്ക് 16 പോയിന്റായി. 11 മാച്ചുകളില്‍ ശുഭ്മാന്‍ ഗില്ലിന്റെയും സംഘത്തിന്റെയും എട്ടാം വിജയമാണിത്. 14 പോയിന്റോടെ എംഐ നാലാം സ്ഥാനത്ത് തുടരുന്നു. മുംബൈ 20 ഓവറില്‍ എട്ടിന് 155 റണ്‍സാണ് നേടിയിരുന്നത്. ജിടി 18 ഓവറില്‍ ആറിന് 132 റണ്‍സ് എടുത്ത് നില്‍ക്കെ മഴയെത്തി. 12 പന്തില്‍ 24 റണ്‍സ് കൂടിയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഡിഎല്‍എസ് നിയമപ്രകാരം ഒരു ഓവര്‍ വെട്ടിച്ചുരുക്കി മല്‍സരം 19 ഓവറാക്കിയതോടെ വിജയലക്ഷ്യം 147 റണ്‍സായി. ഇതോടെ അവസാന ഓവറില്‍ വിജയിക്കാന്‍ 15 റണ്‍സാണ് വേണ്ടിയിരുന്നത്. അവസാന പന്തില്‍ ഒരു റണ്‍സും. എല്ലാ പ്രതിബന്ധങ്ങളും കടന്ന് ജിടി മൂന്ന് വിക്കറ്റിന്റെ വിജയമാഘോഷിച്ചു.

മഴയ്ക്കും തോല്‍പ്പിക്കാനാവാത്ത പോരാട്ട വീര്യം, മുംബൈക്കെതിരേ അവസാന പന്തില്‍ വിജയം; ഗുജറാത്ത് ടൈറ്റന്‍സ് വീണ്ടും ഒന്നാമത്


വിജയികള്‍ക്ക് വേണ്ടി വേണ്ടി ശുഭ്മാന്‍ ഗില്‍ 46 പന്തില്‍ 43 റണ്‍സ് നേടി. ജോസ് ബട്‌ലര്‍ 30 (27), റൂഥര്‍ഫോര്‍ഡ് 28 (15), ജെറാള്‍ഡ് കോയെറ്റ്‌സി 12 (6), രാഹുല്‍ തിവാട്ടിയ 11* (8) എന്നിവരും തങ്ങളുടെ സംഭാവന നല്‍കി.

https://www.instagram.com/reel/DJUfBzAOX01/https://www.instagram.com/reel/DJUfBzAOX01/
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ എംഐക്ക് റയാന്‍ റിക്കല്‍റ്റണ്‍ (2), രോഹിത് ശര്‍മ (7) എന്നിവരെ വേഗത്തില്‍ നഷ്ടമായി. എന്നാല്‍ മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയ വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഒരുമിച്ചതോടെ സ്‌കോര്‍ ബോര്‍ഡ് ചലിക്കാന്‍ തുടങ്ങി.

സൂര്യ 24 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെ 35 റണ്‍സെടുത്ത് നില്‍ക്കെ പുറത്തായി. സായ് കിഷോറിന്‌റെ പന്തില്‍ ഷാരൂഖ് ഖാന്‍ ആണ് ക്യാച്ചെടുത്തത്. സൂര്യയുടെ പുറത്താകല്‍ ബാറ്റിങ് തകര്‍ച്ചയ്ക്ക് കാരണമായി. വില്‍ ജാക്‌സ് 35 പന്തില്‍ 53 റണ്‍സെടുത്ത് ടോപ് സ്‌കോററായി. പിന്നീട് വന്നവര്‍ വേഗത്തില്‍ പവലിയനിലേക്ക് മടങ്ങിയതോടെ ആതിഥേയര്‍ 20 ഓവറില്‍ 155 റണ്‍സില്‍ ഒതുങ്ങി.

വിരാട് കോഹ്‌ലി 'അറിയാതെ' ലൈക്ക് അടിച്ച നടിക്ക് വന്‍ നേട്ടം, ഇന്‍സ്റ്റ ഫോളോവേഴ്‌സ് 31.8 മില്യണ്‍, 12 പരസ്യ കരാര്‍
ഹാര്‍ദിക് പാണ്ഡ്യ (1), തിലക് വര്‍മ (7), നമന്‍ ധിര്‍ (7) എന്നിവര്‍ക്ക് നിലയുറപ്പിക്കാനായില്ല. കോര്‍ബിന്‍ ബോഷ് 22 പന്തില്‍ 27 റണ്‍സുമായി രണ്ട് പന്തുകള്‍ ശേഷിക്കെ റണ്‍ഔട്ടായി.

ഈ മല്‍സരത്തിലൂടെ സൂര്യകുമാര്‍ യാദവ് ഐപിഎല്‍ 2025ല്‍ 500 റണ്‍സ് പിന്നിട്ടു. സായ് സുദര്‍ശനും വിരാട് കോഹ്ലിക്കും ശേഷം 500 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ കളിക്കാരനാണ്. ഈ സീസണില്‍ ഇതുവരെ 12 ഇന്നിങ്സുകളില്‍ നിന്ന് 63.75 ശരാശരിയിലും 170.56 സ്‌ട്രൈക്ക് റേറ്റിലും 510 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം.

സഞ്ജു സാംസണിന്റെ പിതാവിനെതിരെ കെസിഎ നിയമനടപടിക്ക്; രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് നല്‍കും
2018, 2023 സീസണുകള്‍ക്ക് ശേഷം സൂര്യകുമാര്‍ 500 റണ്‍സ് മറികടക്കുന്നത് ഇത് മൂന്നാം തവണയാണ്. ഫ്രാഞ്ചൈസിയുടെ ചരിത്രത്തില്‍ മൂന്ന് തവണ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനാണ്. ഈ ഇന്നിങ്സിലൂടെ സൂര്യകുമാര്‍ തുടര്‍ച്ചയായി 12 തവണ 25+ റണ്‍സ് നേടുന്ന താരമായി.
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article