18 June 2025, 06:10 PM IST

അൽ പാച്ചിനോയും പോപ്പ് ലിയോ പതിനാലാമനും | Photo: Instagram/andreaiervolinorealfp
പോപ്പ് ലിയോ പതിനാലാമനെ സന്ദര്‍ശിച്ച് ഹോളിവുഡ് താരം അല്‍ പാച്ചിനോ. 85 വയസ്സുള്ള നടന്‍ തിങ്കളാഴ്ചയാണ് വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദര്‍ശിക്കുന്ന ആദ്യ ചലച്ചിത്രതാരമാണ് അല്‍ പാച്ചിനോ.
'മസരാറ്റി ദ ബ്രദേഴ്‌സ്' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഇറ്റലിയിലാണ് അദ്ദേഹമുള്ളത്. നിര്‍മാതാവ് ആന്‍ഡ്രേയ ലെര്‍വോലിനോയും മുന്‍ ഫെമിന മിസ് ഇന്ത്യാ താരമായ മാനസി മംഗായ്‌യും നടനൊപ്പമുണ്ടായിരുന്നു.
പോപ്പുമൊത്തുള്ള ചിത്രങ്ങളും വീഡിയോയും ആന്‍ഡ്രേയ ലെര്‍വൊലിനോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
ഓസ്‌കാര്‍ ജേതാവ് ബോബി മൊറെസ്‌കോയാണ് മസരാറ്റി ദ ബ്രദേഴ്‌സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍. ആന്തണി ഹോപ്കിന്‍സ്, ജെസ്സിക്ക അല്‍ബ, ആന്‍ഡി ഗാര്‍ഷ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദ റിച്വല്‍ എന്ന ചിത്രത്തിലാണ് അല്‍പാച്ചിനോ അവസാനമായി അഭിനയിച്ചത്.
Content Highlights: Actor Al Pacino Meets Pope Leo XIV
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·