Authored by: ഋതു നായർ|Samayam Malayalam•25 Aug 2025, 1:58 pm
തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മഹാലക്ഷ്മി മലയാളത്തിലും ഒരുപാട് ചിത്രങ്ങൾ ചെയ്തിരുന്നു. സിനിമയ്ക്ക് വേണ്ടി മോഹിനി ആയും, ക്രിസ്ത്യൻ മതം സ്വീകരിച്ച ശേഷം ക്രിസ്റ്റീന ആയും മാറിയ താരത്തിന്റെ വിശേഷങ്ങൾ
മോഹിനി(ഫോട്ടോസ്- Samayam Malayalam)മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മോഹിനി നാടോടി, പരിണയം, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ആയത്.
വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത മോഹിനി ഇടക്ക് ചില ഷോകളിൽ വന്നു പോയതൊഴിച്ചാൽ താരത്തെ പിന്നെ ആരും കണ്ടിട്ടില്ല. പിന്നീട് ആണ് വിഷാദത്തിനു അടിമ ആയെന്നും ആ സമയത്ത് ക്രിസ്ത്യൻ മതത്തിലേക്ക് താരം കൺവെർട്ടഡ് ആയെന്നും വാർത്തകൾ വരുന്നത്. പൊതുവെ താരങ്ങൾക്ക് എതിരെ വരുന്ന ഗോസിപ്പ് വാർത്തകൾ പോലെയാണ് മിക്കവർക്കും ഇത് തോന്നിയതെങ്കിലും താൻ മാതാവിലും ക്രിസ്തുവിലും അടിയുറച്ചു വിശ്വസിക്കുന്നുവെന്ന് മോഹിനി തന്നെ വെളിപ്പെടുത്തുകയുണ്ടായി.
ALSO READ:നാട് മുഴുവൻ കുട്ടിയുമായി നടക്കും എന്നാലും കുഞ്ഞിനെ ഒന്ന് കാണിക്കില്ല! എല്ലാവർക്കും കുഞ്ഞുങ്ങൾ ഉണ്ടെന്നും ഫാൻസ്; മറുപടി നൽകി ദിയ കൃഷ്ണ
പിന്നീട് ക്രിസ്റ്റീന എന്ന പേരിൽ ആണ് മോഹിനി അറിയപ്പെടാൻ തുടങ്ങിയത്. വിഷാദ രോഗത്തിൽ അടിമപെട്ടതുമൂലമാണ് താൻ ബൈബിൾ വായിക്കുന്നതെന്നും ക്രിസ്തുമത വിശ്വാസി ആയതെന്നും പലകുറി മോഹിനി പറഞ്ഞിരുന്നു. രണ്ടുമക്കൾ ആണ് മോഹിനിക്ക് അനിരുദ്ധ് മൈക്കിൾ ഭരത്, അദ്വൈത് ഗബ്രിയേൽ ഭരത് എന്നിവരാണ് മക്കൾ. ഭരതും ആയി മോഹിനിയുടെ വിവാഹം കഴിയുന്ന വേളയിൽ താരത്തിന് പ്രായം ഇരുപത്തിരണ്ടു വയസ് ആയിരുന്നു. അമേരിക്കൻ ബിസിനസ് മാൻ ഭരത് പോൾ കൃഷ്ണസ്വാമി ആണ് ഭര്‍ത്താവ്. ഇപ്പോൾ അമേരിക്കയിൽ സെറ്റിൽഡ് ആണ് ഇവർ. എങ്കിലും നാട്ടിൽ വന്നുപോവുക പതിവാണ്.
ALSO READ: ഒരു അമ്മയായതിന് ശേഷമുള്ള മാറ്റം, ജീവിതത്തിൽ ഏറ്റവും ആസ്വദിയ്ക്കുന്ന നിമിഷങ്ങളെ കുറിച്ച് മാർഗോട്ട് റോബി പറയുന്നു
ഏറ്റവും ഒടുവിലത്തെ സുവിശേഷ പ്രസംഗത്തിൽ ആണ് താൻ ഏറ്റവും ഒടുവിൽ നേരിട്ട അത്യാപത്തിനെ പോലും മാതാവിലുള്ള വിശ്വാസം കൊണ്ട് നേരിടാൻ കഴിഞ്ഞതെന്ന് മോഹിനി പറയുന്നത്. തന്റെ ഭർത്താവിന് ഒരു സുപ്രഭാതത്തിൽ കാലിനു അസഹ്യമായ വേദന വന്നെന്നും എന്തൊക്കെ ചെയ്തിട്ടും ആവേദന മാറിയില്ലെന്നും എന്നാൽ മാതാവിൽ ഉള്ള തന്റെ വിശ്വാസം, മാതാവിന്റെ അടുത്തുനിന്നും മാറാതെ പ്രാർത്ഥിച്ച നിമിഷങ്ങൾ ഒക്കെയാണ് ഭരതിനെ ബാധിച്ച രോഗാവസ്ഥയിൽ നിന്നും പുറത്തേക്ക് എത്തിച്ചതെന്ന് മോഹിനി പറയുന്നു. മുൻപൊരിക്കൽ കുടുംബസമേതം വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു.





English (US) ·