പുതുമുഖങ്ങളായ ലാൽ ഹരി, വിനു ഭായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സുനിൽ ലക്ഷ്മൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഹിയാണ് നായകൻ’ എന്ന ചിത്രത്തിന്റെ പൂജാകർമ്മം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വെച്ച് നിർവഹിച്ചു. പ്രശസ്ത നടൻ ജയൻ ചേർത്തല ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.
ജയൻ ചേർത്തല, ടോണി, മൻരാജ്, നാരായണൻ കുട്ടി, ഉല്ലാസ് പന്തളം, ഉണ്ണി നായർ, കോട്ടയം പുരുഷു, രാജാ സാഹിബ്, സീമ ജി നായർ, ലതാ ദാസ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
എസ്.എം.പി പ്രൊഡക്ഷൻസ് ബാനറിൽ എസ്.എസ് പവൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസാദ് ആറുമുഖൻ നിർവഹിക്കുന്നു. ശ്രേയം ബൈജുവിന്റെ വരികൾക്ക് സുനിൽ ലക്ഷ്മൺ സംഗീതം നൽകുന്നു.
കല-റോണി രാജൻ, മേക്കപ്പ്-സുധീഷ് നാരായണൻ, വസ്ത്രാലങ്കാരം-അസീസ് പാലക്കാട്,സ്റ്റിൽസ്-അനിൽ,എഡിറ്റർ-അഭിലാഷ് വിശ്വനാഥ്, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തങ്കപ്പൻ, പി ആർ ഒ-എ എസ് ദിനേശ്.
Content Highlights: Mahiyan Nayakan Begins Filming
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·