അര്‍ജുന്‍ അശോകനും രേവതി ശര്‍മയും നായകനും നായികയുമായെത്തുന്ന മഹേഷ് നാരായണന്‍ അവതരിപ്പിക്കുന്ന 'തലവര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റേയും മൂവിംഗ് നരേറ്റീവ്‌സിന്റേയും ബാനറില്‍ ഷെബിന്‍ ബെക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 15-നാണ് റിലീസിനൊരുങ്ങുന്നത്. അഖില്‍ അനില്‍കുമാറാണ് സംവിധാനം.
അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അമിത് മോഹന്‍ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അഖില്‍ അനില്‍കുമാര്‍ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ. കോ- പ്രൊഡ്യൂസര്‍: റുവായിസ് ഷെബിന്‍, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റര്‍: രാഹുല്‍ രാധാകൃഷ്ണന്‍, കലാസംവിധാനം: മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നന്‍, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, സൗണ്ട് ഡിസൈന്‍: ചാള്‍സ്, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചന്‍, ഡിഐ: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്‌സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റാം പാര്‍ഥന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, സ്റ്റില്‍സ്: അജി മസ്‌കറ്റ്, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Arjun Ashokan Revathy Sharma starrer `Thalavara`, directed by Akhil Anil Kumar, releases August 15
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·