Published: November 15, 2025 02:49 PM IST Updated: November 15, 2025 10:52 PM IST
1 minute Read
ലക്നൗ ∙ ഐപിഎൽ മിനി താരലേലത്തിനു മുൻപായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിനെ റിലീസ് ചെയ്ത് പഞ്ചാബ് കിങ്സ്. കഴിഞ്ഞ സീസണിൽ 4.2 കോടി രൂപയ്ക്ക് പഞ്ചാബിലെത്തിയ മുപ്പത്തിയേഴുകാരൻ മാക്സ്‌വെലിന് പരുക്കുമൂലം 7 മത്സരങ്ങളിൽ മാത്രമാണ് കളിക്കാൻ സാധിച്ചത്. ഇവർക്കു പുറമേ, ഓസ്ട്രേലിയൻ താരം ആരോൺ ഹാർഡി, കുൽദീപ് സെൻ എന്നിവരെയും പഞ്ചാബ് റിലീസ് ചെയ്തിട്ടുണ്ട്. ഡിസംബർ 16ന് അബുദാബിയിലാണ് മിനി താരലേലം.
English Summary:








English (US) ·