Published: August 17, 2025 10:37 PM IST
1 minute Read
സിഡ്നി ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് 2 വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തപ്പോൾ 2 വിക്കറ്റും ഒരു പന്തും ശേഷിക്കെ ഓസീസ് വിജയമുറപ്പിക്കുകയായിരുന്നു. ഗ്ലെൻ മാക്സ്‍വെലിന്റെ അർധ സെഞ്ചറിയാണ് (36 പന്തിൽ 62 നോട്ടൗട്ട്) ഓസ്ട്രേലിയൻ വിജയത്തിൽ നിർണായകമായത്.
മാക്സ്‌വെലാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ ട്വന്റി20 പരമ്പര 2–1ന് ഓസ്ട്രേലിയ സ്വന്തമാക്കി. ഓസീസ് താരം ടിം ഡേവിഡാണ് പ്ലെയർ ഓഫ് ദ് സീരീസ്. അന്തരിച്ച മുൻ ഓസ്ട്രേലിയൻ നായകൻ ബോബ് സിംപ്സണിന് ആദരമർപ്പിച്ചശേഷമാണ് ഇരു ടീമുകളും മത്സരത്തിനിറങ്ങിയത്.
English Summary:








English (US) ·