ചന്ദന്‍ അറോറ സംവിധാനം ചെയ്ത്, അജയ് റായ് നിര്‍മിച്ച സോണി ലിവിന്റെ ഏറ്റവും പുതിയ ത്രില്ലര്‍ സീരീസായ 'കന്‍ഖജുര'യുടെ ടീസര്‍ പുറത്തിറങ്ങി. ഗോവയുടെ നിശബ്ദതയില്‍ ഒളിഞ്ഞുകിടക്കുന്ന അതിഗൂഢമായ ഒരു കഥയാണ് സീരീസിന്റെ പ്രമേയം. നിശബ്ദതയ്ക്ക് കീഴിലുള്ള അദൃശ്യമായ അപായത്തെ സൂചിപ്പിക്കുന്ന അപകടകരമായ സംഭവങ്ങളും രഹസ്യങ്ങളും പ്രതികാരവുമെല്ലാമാണ് സീരീസിന്റെ ടീസറിലൂടെ അവതരിപ്പിക്കുന്നത്. നിരവധി പ്രശംസ ലഭിച്ച 'മാഗ്‌പെ' എന്ന ഇസ്രയേലി സീരീസിനെ ആസ്പദമാക്കിയാണ് 'കന്‍ഖജുര' നിര്‍മിച്ചിരിക്കുന്നത്. ദീര്‍ഘകാലം വേര്‍പിരിഞ്ഞ് ജീവിച്ച രണ്ട് സഹോദരന്മാര്‍ അവരുടെ ഭൂതകാലത്തെ നേരിടേണ്ടിവരുമ്പോള്‍, ഓര്‍മകളും യാഥാര്‍ഥ്യവും തമ്മിലുള്ള അതിരുകള്‍ മങ്ങിപ്പോകുകയും അതിന്റെ തടവില്‍നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുമോ എന്ന് പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയുന്നു.
'കന്‍ഖജുര' എന്ന പ്രൊജക്റ്റിലേക്ക് തന്നെ ആകര്‍ഷിച്ചത് വൈകാരികമായ സാന്ദ്രതയും ശാന്തതയുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ പറ്റിയുള്ള ആശയവുമാണ് എന്ന് ആശു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷന്‍ മാത്യു പറഞ്ഞു. ആശു വളരെ വ്യത്യസ്ത സ്വഭാവമുള്ള, നിമിഷങ്ങള്‍ക്കുള്ളില്‍ ദുര്‍ബലനാകുന്ന, എന്നാല്‍ ഉള്ളില്‍ ഒരു ശാന്തമായ കൊടുങ്കാറ്റ് ഒളിഞ്ഞിരിക്കുന്ന ഒരു കഥാപാത്രമാണ്. ഈ സീരീസില്‍ എല്ലാ ബന്ധങ്ങളും ഏതെങ്കിലും വിധത്തില്‍ വിള്ളലുകള്‍ക്ക് വിധേയമാവുന്നുണ്ട്. അതുപോലെതന്നെ എല്ലാ കഥാപാത്രങ്ങളും അവരവരുടെ പോരായ്മകളില്‍ നിന്നും എങ്ങനെ മുന്നോട്ടു പോകുന്നു എന്നതാണ് ഈ സീരിസിനെ രസകരമാക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മോഹിത് റെയ്ന, റോഷന്‍ മാത്യു, സാറാ ജെയിന്‍ ഡയാസ്, മഹേഷ് ഷെട്ടി, നിനാദ് കാമത്ത്, ട്രിനെട്ര ഹല്‍ദാര്‍, ഹീബാ ഷാ, ഉഷാ നദ്കര്‍നി എന്നിവര്‍ അണിനിരക്കുന്നു. ഡോണ ആന്‍ഡ് ഷൂല പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ ആഡം ബിസാന്‍സ്‌കി, ഓമ്രി ഷെന്ഹാര്‍, ഡനാ എഡന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ 'മാഗ്‌പെ' എന്ന പ്രശസ്ത ഇസ്രായേല്‍ സീരീസിനെ ആധാരമാക്കിയാണ് 'കന്‍ഖജുര' ഒരുക്കിയിരിക്കുന്നത്. 'കന്‍ഖജുര', മേയ് 30 മുതല്‍ സോണി ലിവില്‍ സ്ട്രീം ചെയ്യും.
Content Highlights: KanKhajura teaser: Roshan Mathew and Mohit Raina unveil gripping communicative of guilt, secrets, revenge
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·