30 August 2025, 01:51 PM IST

എടക്കര മാജിക് ഫ്രെയിംസ് സിനിമാസ് നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്തും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് ഉദ്ഘാടനംചെയ്യുന്നു | Photo: Special Arrangement
വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പതിനേഴാമത്തെ തീയേറ്റര്‍ മാജിക് ഫ്രെയിംസ് സിനിമാസ് എടക്കര എസ് മാളില്‍ വെള്ളിയാഴ്ച ഗംഭീരമായ ഉദ്ഘാടന ചടങ്ങോടെ പ്രവര്‍ത്തനം ആരംഭിച്ചു. നിലമ്പൂര്‍ എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നാലുമാസം കൊണ്ട് പണിതീര്‍ത്ത് മനോഹരമാക്കിയ തീയേറ്ററില്‍ 139 സീറ്റുകളാണുള്ളത്. മാജിക് ഫ്രെയിംസിന്റെ തീയേറ്ററുകളുടെ എണ്ണത്തില്‍ 17-ാമത്തെയും സ്‌ക്രീനുകളുടെ എണ്ണത്തില്‍ 32-ാമത്തേതുമാണ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട തീയേറ്റര്‍.
ചടങ്ങില്‍ എംഎല്‍എയെ കൂടാതെ ലിസ്റ്റിന്‍ സ്റ്റീഫന്‍, നിര്‍മാതാവ് ആല്‍വിന്‍ ആന്റണി, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, പ്രതിപക്ഷ നേതാവ് മോഹനന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റഫീഖ്, കോണ്‍ഗ്രസ് നേതാക്കളായ രാധാകൃഷ്ണന്‍, ഷെരീഫ്, ബിജെപി നേതാവ് അജി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മറ്റു പ്രമുഖരായ അംഗങ്ങളും പങ്കെടുത്തു. വാര്‍ത്താ പ്രചരണം: ബ്രിങ് ഫോര്‍ത്ത്.
Content Highlights: Listin Stephen`s Magic Frames Cinemas opens its 17th multiplex successful Edakkara
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·