09 August 2025, 05:14 PM IST

-
കൊച്ചി: മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന "മെറി ബോയ്സ് " ചിത്രത്തിലേക്കുള്ള കലാകാരികളെ തേടുന്നു. സിനിമയ്ക്ക് വേണ്ടി ഞായറാഴ്ച (10/08/2025) എറണാകുളം തമ്മനത്തുള്ള കരോലിൽ ഓഡിറ്റോറിയത്തിലാണ് ഓഡീഷൻ നടക്കുന്നത്.
"വാ തോരാതെ സംസാരിക്കുന്ന സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടോ? അഭിനയ മോഹവുമായി നടക്കുന്ന പെൺകുട്ടികളാണോ? എങ്കിൽ മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ഒരുങ്ങുന്ന 'മെറിബോയ്‌സിലേയ്ക്ക്' നിങ്ങളെ ആവശ്യമുണ്ട്." എന്നാണ് പരസ്യ വാചകം. സിനിമ മോഹമുള്ള, നന്നായി സംസാരിക്കുന്ന 16 മുതൽ 30 വരെ പ്രായമുള്ളവർക്കാണ് ഓഡിഷനിൽ പ്രവേശനം. താത്പര്യമുള്ളവർക്ക് ഓഡീഷനിൽ പങ്കെടുക്കാം. അതിനാായി merriboysmagicframes@gmail.com, ഫോൺ നമ്പർ: 7012 247 894 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Open auditions for Merriboys movie by Magic Frames connected Oct 8, 2025, astatine Karol Auditorium.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·