Published: July 11, 2026 06:58 PM IST
1 minute Read
മോസ്കോ ∙ ഫിഫ ലോകകപ്പിൽ സൂപ്പർ താരങ്ങൾ ഒട്ടേറെ പേരുണ്ടെങ്കിലും ഈ ലോകകപ്പിലെ താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ; എർലിങ് ഹാലണ്ട്. കളിക്കളത്തിലും പുറത്തും തന്റെ വ്യത്യസ്തമായ ശൈലി കൊണ്ട് സൈബർ ലോകത്തടക്കം വൈറലാണ് നോർവേ താരമായ എർലിങ് ഹാലണ്ട്. ടൂർണമെന്റിൽ ഇതുവരെ ഏഴു ഗോൾ നേടിയ ഹാളണ്ട്, ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മൂന്നാമതുണ്ട്. ബ്രസീലിനെ വീഴ്ത്തി ക്വാർട്ടറിൽ ഫൈനലിൽ കടന്ന നോർവേയ്‌ക്ക്, ഇനി ഇംഗ്ലണ്ടിനെ വീഴത്തി സെമിഫൈനൽ കടക്കുകയാണ് അടുത്ത കടമ്പ.
What you should work next
ഇപ്പോഴിതാ, എർലിങ് ഹാലണ്ടുമായി അതിശയിപ്പിക്കുന്ന രൂപസാദൃശ്യമുള്ള ഒരു റഷ്യൻ മോഡലാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മോഡലായ അനസ്താസിയ കോസ്ട്രോമിറ്റിന, എർലിങ് ഹാലണ്ടിന്റെ പ്രശസ്തമായ ഭാവങ്ങളും ഗോളാഘോഷങ്ങളും അനുകരിച്ചുകൊണ്ട് പങ്കുവച്ച ഒരു തമാശ നിറഞ്ഞ റീൽ വിഡിയോയിലൂടെയാണ് തരംഗമായത്. ഹാലണ്ടുമായുള്ള കോസ്ട്രോമിറ്റിനയുടെ സാദൃശ്യം എല്ലാവരെയും ഞെട്ടിച്ചു. ഇതോടെ ഇരുവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നു ചോദിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയും ചെയ്തു. റീൽ വിഡിയോ ഇതിനോടകം തന്നെ 1.4 കോടിയിലധികം (14 ദശലക്ഷം) ആളുകൾ കണ്ടുകഴിഞ്ഞു.
‘രണ്ടു മനുഷ്യർക്ക് എങ്ങനെ ഇത്രയധികം രൂപസാദൃശ്യമുണ്ടാകും’, ‘അവിശ്വസനീയമായ സാദൃശ്യം!!! അഭിനയ മികവും’, ‘നിങ്ങളുടെ മാതാപിതാക്കളോട് ചോദിക്കൂ, എന്തിനാണ് നിങ്ങളുടെ സഹോദരനിൽ നിന്ന് നിങ്ങളെ വേർപെടുത്തിയത്?’, ‘എർലിങ് ഇത് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ തുടങ്ങിയ രസകരമായ ഒട്ടേറെ പ്രതികരണങ്ങളാണ് വിഡിയോയ്ക്കു വരുന്നത്.
തുടക്കത്തിൽ ഹാലണ്ടുമായുള്ള താരതമ്യങ്ങളെ തള്ളിക്കളഞ്ഞെങ്കിലും, അനസ്താസിയ ഇപ്പോൾ ഈ തമാശയെ പൂർണമായി ഉൾക്കൊള്ളാൻ തീരുമാനിച്ചിരിക്കുകയാണ്. ‘‘ആദ്യം ഞാൻ എങ്ങനെയാണ് അദ്ദേഹത്തെപ്പോലെ ഇരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. പിന്നീട് എനിക്ക് ചെറിയ വിഷമം തോന്നി. എന്നാൽ ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു, ഇത്രയും മികച്ച ഒരു കായികതാരവുമായി - ശാരീരികമായി മാത്രമാണെങ്കിലും സാദൃശ്യമുണ്ടാകുന്നത് ഒട്ടും മോശം കാര്യമല്ല എന്ന്. അതുകൊണ്ട് ഞാൻ ഇത് തുടരാൻ തീരുമാനിച്ചു.
കമന്റുകളിൽ വിദ്വേഷം പരത്തുന്നവർ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ ഈ വിഡിയോ ട്രെൻഡിങ്ങിൽ ഇടംപിടിച്ചതായി എനിക്ക് മനസ്സിലായി. എന്നാൽ അതിനേക്കാളൊക്കെ എത്രയോ അധികം നല്ല കമന്റുകളാണ് വരുന്നത്. അത് സന്തോഷം നൽകുന്നു, വിദ്വേഷം പരത്തുന്നവരെ ഞാൻ വകവയ്ക്കാറില്ല, അവർ എന്റെ വിഡിയോയുടെ റീച്ച് കൂട്ടാൻ മാത്രമേ സഹായിക്കൂ.’’– ‘ദ് സൺ’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മോഡൽ പറഞ്ഞു.
English Summary:





English (US) ·