Published: September 03, 2026 08:39 PM IST
1 minute Read
മഡ്രിഡ്∙ ദേശീയ ടീമിലെ വനിതാ ഫുട്ബോൾ താരങ്ങളുടെ അണ്ഡം ശീതികരിച്ചു സൂക്ഷിക്കാൻ സ്പെയിൻ ഫുട്ബോൾ ഫെഡറേഷൻ സംവിധാനമൊരുക്കും. എഗ് ക്രിയോപ്രിസര്‍വേഷൻ നടത്താൻ താരങ്ങൾക്കു സൗകര്യമൊരുക്കുന്നതിനായി ഒരു ഫെർട്ടിലിറ്റി ക്ലിനിക്കുമായി സ്പെയിൻ ഫുട്ബോൾ ഫെഡറേഷൻ കരാറൊപ്പിട്ടു. മത്സരങ്ങളുടെ തിരക്കുകൾ കാരണം താരങ്ങളുടെ മാതൃത്വകാലം നഷ്ടമാകുന്നെന്ന വിലയിരുത്തലിലാണ്, ഇതിന്റെ സകല ചെലവുകളും വഹിക്കാൻ ഫുട്ബോൾ സംഘടന രംഗത്തുവന്നത്.
What you should work next
പദ്ധതിയെ പിന്തുണച്ച് ബലോന്‍ ദ് ഓര്‍ പുരസ്കാര ജേതാവും സ്പാനിഷ് ഫുട്ബോൾ താരവുമായ അലക്സിയ പുട്ടെല്ലാസ് രംഗത്തെത്തി. ‘‘ഇതൊരു വലിയ നേട്ടമാണ്. ഫുട്ബോൾ താരങ്ങളുടെ ജോലിക്ക് സ്വന്തം ശരീരം ആവശ്യമായതിനാല്‍, അമ്മയാകാനോ, നീണ്ട ഇടവേളകൾക്കോ സമയം ലഭിക്കാറില്ല. നിങ്ങളുടെ ബയോളജിക്കൽ ക്ലോക്കിനെ മാറ്റിവച്ചു കൊണ്ട് രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നത് ഈ ഫെഡറേഷൻ അംഗീകരിക്കുകയാണ്.
What you should work next
ഇത്തരം തീരുമാനമെടുക്കുന്ന ആദ്യത്തെ സംഘടനയല്ല സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ. 2021 ൽ യുഎസ് ക്ലബ്ബായ റേസിങ് ലുയിസ്‍വിൽ സമാനമായ ചികിത്സയ്ക്കായി ഒരു ക്ലിനിക്കുമായി കരാറൊപ്പിട്ടിരുന്നു. ഫെർട്ടിലിറ്റി ചികിത്സയെ തൊഴിൽ നയങ്ങളുടെ ഭാഗമാക്കണമെന്ന് ഈ വര്‍ഷം യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ ക്ലബ്ബുകൾക്കു നിർദേശം നൽകിയിരുന്നു. അണ്ഡം ശീതീകരിക്കുന്നതിനുള്ള ചെലവ് വഹിക്കുമെന്ന് ഇംഗ്ലിഷ് ക്ലബ്ബായ ചെൽസിയും നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:






English (US) ·