‘മാതൃഭൂമി’ കപ്പ കൾച്ചറിന് വൗ ഏഷ്യ അവാർഡ്

6 months ago 6

25 June 2025, 06:58 AM IST


മ്യൂസിക് ഫെസ്റ്റിവൽ ഓഫ് ദി ഇയറിൽ വെള്ളിമെഡൽ

kappa cultr

കൊച്ചി ബോൾഗാട്ടിയിൽ നടന്ന കപ്പ കൾച്ചറിൽ ഡി.ജെ. സംഗീത നിശ ആസ്വദിക്കുന്നവർ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

കൊച്ചി: ശരീരത്തിന്റെ ഓരോ ഇഞ്ചിലും സംഗീതം വൈദ്യുതപ്രവാഹമായി പടർത്തിയ ‘മാതൃഭൂമി’ കപ്പ കൾച്ചറിന് വൗ ഏഷ്യ അവാർഡ്. കലയും സംഗീതവും ഫാഷനും ഫുഡും സാഹസികതയുമെല്ലാം കൈകോർത്ത് ചില്ലും ത്രില്ലും നിറച്ച കപ്പ കൾച്ചറിന് പതിനായിരത്തിലേറെ ആളുകൾ പങ്കെടുത്ത മ്യൂസിക് ഫെസ്റ്റിവൽ വിഭാഗത്തിൽ വെള്ളിമെഡൽ ലഭിച്ചു. മുംബൈയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരദാനം നടന്നു.ഇവന്റ്‌സ് ആൻഡ് എൻറർടെയ്‌ൻമെന്റ് വിഭാഗത്തിൽ ലോകത്തെത്തന്നെ മികച്ച പുരസ്‌കാരങ്ങളിലൊന്നാണിത്.

നൂറിലധികം വ്യവസായപ്രമുഖർ അടങ്ങുന്ന ജൂറിയാണ്‌ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. സൺബേൺ ഗോവ 2025, ദി ഹിന്ദുവിന്റെ ഫുഡ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ 2024, ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവൽ, എക്കോസ് ഓഫ് എർത്ത്, ഇസഡ് ഇവന്റ്സിന്റെ നവരാത്രി 2024 ബാഷ് എന്നിവയുൾപ്പെടെയുള്ള പരിപാടികളോട് മത്സരിച്ചാണ് നേട്ടം. രണ്ട് എഡിഷ​െന്റമാത്രം പ്രായമുള്ളപ്പോൾ കപ്പ കൾച്ചറിന് സ്വപ്നസമാനമായ നേട്ടം കൈവരിക്കാനായത് അങ്ങേയറ്റം അഭിമാനവും സന്തോഷവും നൽകുന്നതാണെന്നും അടുത്ത എഡിഷൻ ഇതിനെക്കാൾ സൂപ്പറാകുമെന്നും ‘മാതൃഭൂമി’ ഡയറക്ടർ-ഡിജിറ്റൽ ബിസിനസ് എം.എസ്. മയൂര പറഞ്ഞു.

ഡിജിറ്റൽ മനോഹാരിത നിറഞ്ഞ കൂറ്റൻവേദിമുതൽ വ്യത്യസ്തതയുടെ നിറങ്ങളെല്ലാം നിറഞ്ഞ കൾച്ചറിന് ഇത്ര മികച്ച അംഗീകാരംകിട്ടിയത് ഉത്തരവാദിത്വം വർധിപ്പിക്കുന്നതായി ‘മാതൃഭൂമി’ ഡയറക്ടർ-ഓപ്പറേഷൻസ് ­എം.എസ്. ദേവിക പറഞ്ഞു.

Content Highlights: Kappa Culture, a Kochi euphony festival, wins a WOW Asia Award for its immersive experience

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article