മാത്യു തോമസിന്റെ സസ്പെൻസ് ത്രില്ലർ; 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' റിലീസ് തീയതി പുറത്ത്

4 months ago 5

Night Riders

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025, ഒക്ടോബർ 10 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. റിലീസ് തീയതി അറിയിച്ചു കൊണ്ട് ചിത്രത്തിൻ്റെ പുതിയ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. എ ആൻഡ് എച്ച്.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

ഏതാനും ആഴ്ച മുമ്പാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വന്നത്. 'ഫൈറ്റ് ദ നൈറ്റ്' എന്ന പേരിൽ 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' ആന്തം എന്ന രീതിയിലാണ് ആദ്യ ഗാനം എത്തിയത്. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയാണ് ഈ പാട്ടിനുള്ളത്. ഈ ഗാനത്തിന് ഈണം പകർന്നത് യാക്‌സൻ ഗാരി പെരേര, നേഹ എസ്. നായർ എന്നിവർ ചേർന്നാണ്. ഗബ്രി തന്നെയാണ് ഗാനം രചിച്ചതും.

നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ മികച്ച ശ്രദ്ധ നേടിയിരുന്നു. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കർ, എഡിറ്റർ- നൗഫൽ അബ്ദുള്ള, മ്യൂസിക്- യാക്‌സൻ ഗാരി പെരേര, നേഹ എസ്. നായർ, സംഘട്ടനം- കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ- വിക്കി, ഫൈനൽ മിക്‌സ്- എം.ആർ. രാജാകൃഷ്ണൻ, വസ്ത്രാലങ്കാരം- മെൽവി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയൽ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്റ്റർ- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ സി.ജെ, പിആർഒ - പ്രതീഷ് ശേഖർ, പി ആർ & മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Mathew Thomas Starrer Nellikkampoyil Night Riders to Release Globally connected October 10 2025

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article