മാത്യു തോമസും ദേവികാ സഞ്ജയും ഒരുമിക്കുന്ന 'സുഖമാണോ സുഖമാണ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

4 months ago 5

sukhamano-sukhamanu

'സുഖമാണോ സുഖമാണ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി ഒരുമിക്കുന്ന ചിത്രം 'സുഖമാണോ സുഖമാണ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയുടേയും മഞ്ജുവാര്യരുടെയും സോഷ്യല്‍ മീഡിയാ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനനാ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍ ഗരിമ വോഹ്രയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ദേവികാ സഞ്ജയും മാത്യു തോമസും നായികാ നായകന്മാരാകുന്ന സുഖമാണോ സുഖമാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍,ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്.

ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സ് ആണ്. ലൂസിഫര്‍ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്. ഡിഒപി: ടോബിന്‍ തോമസ്, എഡിറ്റര്‍: അപ്പു ഭട്ടതിരി, മ്യൂസിക്: നിപിന്‍ ബെസെന്റ്, അസോസിയേറ്റ് പ്രൊഡ്യൂസര്‍: അര്‍ച്ചിത് ഗോയല്‍, ഹെഡ് ഓഫ് പ്രൊഡക്ഷന്‍സ്: രാകേന്ത് പൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, സൗണ്ട് ഡിസൈന്‍: കിഷന്‍ സപ്ത, സൗണ്ട് മിക്‌സിങ്: ഹരി പിഷാരടി, ആര്‍ട്ട് ഡയറക്റ്റര്‍: ബോബന്‍ കിഷോര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ എം, വസ്ത്രാലങ്കാരം: ഷിനു ഉഷസ്, മേക്കപ്പ്: സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കാസ്റ്റിങ്: കാസ്റ്റ് മി പെര്‍ഫെക്റ്റ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍: മാക്ഗുഫിന്‍, പിആര്‍ഒ: പ്രതീഷ് ശേഖര്‍.

Content Highlights: Mathew Thomas, Devika Sanjay movie Sukhamano Sukhamanu archetypal look poster released

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article