മാത്യു തോമസും ശ്രീനാഥ് ഭാസിയും ഒന്നിച്ചെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

8 months ago 8

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. അന്‍വര്‍ റഷീദിന്‍റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ചിത്രം. കംപ്ലീറ്റ്‌ എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകിയിരിക്കുന്നത്. ഒരു ഓഫീസ് ചെയറിൽ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കനെ കാണിച്ചുകൊണ്ട് കൗതുകം ജനിപ്പിക്കുന്ന രീതിയിലായിരുന്നു പോസ്റ്റർ എത്തിയിരുന്നത്.

മാത്യുവിനേയും ഭാസിയേയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മലയാളത്തിൽ ആദ്യമായാണ് അദ്ദേഹം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ മുരുഗൻ, ആദേഷ് ദമോദരൻ, ശ്രിയ രമേഷ്, അർജുൻ ഗണേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എ&ആർ മീഡിയ ലാബ്‌സിന്‍റെയും യുബി പ്രൊഡക്‌ഷൻസിന്‍റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ.മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ‘ഉടുമ്പന്‍ചോല വിഷന്‍’ നിർമിക്കുന്നത്. ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്‍നി, എക്സി.പ്രൊഡ്യൂസർ: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിങ്സ്റ്റൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോൾരാജ്, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ്: എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർ: സിറാസ് എംപി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കണ്ണൻ ടിജി, അസോസിയേറ്റ് ഡയറക്ടർ: അജ്മൽ ഹംസ, അർജുൻ ഗണേഷ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ആദർശ് കെ രാജ്, അസി.ഡയറക്ടർമാർ: തോമസ് കുട്ടി രാജു, അഭിരാമി കെ ഉദയ്, രവീണനാഥ് കെ.എൽ, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്.

Content Highlights: Audio motorboat of ‘Udumbanchola Vision’, starring Mathew Thomas and Sreenath Bhasi, held successful Kochi

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article