മാത്യു തോമസ് നായകനാകുന്ന നൈറ്റ് റൈഡേഴ്‌സിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി ടി സീരീസ്

5 months ago 6

എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'നൈറ്റ് റൈഡേഴ്‌സ്' എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനിയായ ടി സീരീസ് സ്വന്തമാക്കി. യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ 'നൈറ്റ് റൈഡേഴ്സ്' രചിച്ചിരിക്കുന്നത് പ്രേക്ഷകപ്രീതി നേടിയ 'പ്രണയവിലാസം' എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാന്‍, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാണത്തിനു ശേഷം എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിലെ നായകനായി എത്തുന്നത് യുവതാരം മാത്യു തോമസ് ആണ്. വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. സെപ്റ്റംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

നെല്ലിക്കാംപോയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, ഛായാഗ്രഹണം: അഭിലാഷ് ശങ്കര്‍, എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള, മ്യൂസിക്: യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം: കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍: വിക്കി, ഫൈനല്‍ മിക്‌സ്: എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ, വിഎഫ്എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍: നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡേവിസണ്‍ സി.ജെ, മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ്: സിഹാര്‍ അഷ്റഫ്, പോസ്റ്റര്‍ ഡിസൈന്‍: എസ്‌കെഡി.

Content Highlights: Night Riders, a romanticist suspense thriller, releases successful September

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article