മാധവേട്ടനായിരുന്നു എല്ലാർക്കും! എനിക്ക് ഒരിക്കലും മറക്കാനാകില്ല ആ ദിവസങ്ങൾ ഒന്നും; കാവ്യയുടെ അച്ഛന്റെ ഓർമ്മയിൽ അനൂപ്

7 months ago 7

Authored by: ഋതു നായർ|Samayam Malayalam17 Jun 2025, 10:13 pm

കഴിഞ്ഞദിവസം രാത്രിയാണ് മാധവൻ ലോകത്തോട് വിടപറയുന്നത്. വെണ്ണലയിൽ ഉള്ള സ്വഭവനത്തിൽ വച്ചാണ് ചടങ്ങുൾ നടക്കുക; ഇടപ്പള്ളിയിലെ ശശ്മാനത്തിൽ സംസ്കാരവും നടക്കും

കാവ്യാ മാധവൻകാവ്യാ മാധവൻ (ഫോട്ടോസ്- Samayam Malayalam)
ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന മിക്ക ആളുകൾക്കും ഏറെ പ്രിയങ്കരൻ ആയിരുന്നു പി മാധവൻ. കാവ്യ മാധവന്റെ അച്ഛൻ എന്നതിലുപരി ഒരു ബിസിനസ് മാൻ കൂടി ആയിരുന്ന മാധവൻ നീലേശ്വരം കാരനാണ്. ആ നാടിന്റെ നന്മയും നിഷ്കളങ്കതയും ആവോളം ഉള്ള നന്മ നിറഞ്ഞ മനുഷ്യൻ എന്നാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ പ്രിയപ്പെട്ടവർ കുറിക്കുന്നത്.

ചലച്ചിത്ര മേഖലയിൽ പെട്ട മിക്ക ആളുകളുമായി അത്രയും അടുത്ത ബന്ധമാണ് മാധവന് ഉള്ളത്. വലിപ്പ ചെറുപ്പമില്ലാതെ ആളുകൾ മാധവേട്ടൻ എന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുക. കാവ്യയെ ഷൂട്ടിങ് ലൊക്കേഷനുകളിൽ കൊണ്ട് പോകുന്നതെല്ലാം അച്ഛനായിരുന്നു. മിക്കപ്പോഴും അമ്മയും കൂടെ ഉണ്ടാകാറുണ്ട്.

കലോത്സവവേദികളിൽ എല്ലാം കാവ്യയെ പങ്കെടുപ്പിക്കാൻ അച്ഛനായിരുന്നു കൂടുതൽ ആകാംക്ഷ. ഒരു ആൺകുട്ടിക്ക് ശേഷം പിറന്ന മകൾ ആയതുകൊണ്ടുതന്നെ അത്രയും സ്നേഹത്തോടെയും ലാളനയോടെയും ആണ് അച്ഛൻ തന്നെ വളർത്തിയത് കുഞ്ഞി എന്നാണ് അച്ഛൻ വിളിക്കുന്നത് എന്നും കാവ്യാ പറഞ്ഞിട്ടുണ്ട്. അതേ സമയം കാവ്യയുടെ അച്ഛന്റെ വേർപാടിൽ അനൂപ് എന്നോ പങ്കുവെച്ചോരു കുറിപ്പാണു ഇപ്പോൾ ഏറെ ശ്രദ്ധേയം ആയി മാറുന്നത്.

മാധവൻ ചേട്ടാ യാത്ര മൊഴികൾ. ഷിംലയിലും കൂർഗിലും ഷീ ടാക്സിയുടെ ഷൂട്ടിനായി അങ്ങയോട് ഒപ്പം ചിലവഴിച്ച മനോഹരമായ ദിവസങ്ങൾ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല..അങ്ങ് എത്ര സൗമ്യനായിരുന്നു. എത്ര ശുദ്ധ ഹൃദയൻആയിരുന്നു . സമാധാനത്തോടെ ഉറങ്ങിക്കോളൂ. എന്നാണ് അനൂപ് മേനോൻ കുറിച്ചത്.

ALSO READ:ഒരുപാട് പേഴ്സണൽ ആണ് ഇമോഷണൽ ആണ് അത് പുറത്തുപറയാൻ ആകില്ല! എന്റെ സൂപ്പർ ഹീറോ എന്നും എന്റെ അച്ഛൻബാലതാരമായി കാവ്യയുടെ അരങ്ങേറ്റ ചിത്രം മുതൽ ഏറ്റവും ഒടുവിലത്തെ ചിത്രത്തിന്റെ കാര്യങ്ങൾ വരെ നോക്കി നടത്തിയത് മാധവേട്ടൻ ആയിരുന്നു. ഒപ്പം കാവ്യയുടെ ബിസിനസിൽ മകളുടെ കാര്യങ്ങളിൽ എല്ലാം മാധവേട്ടന്റെ പങ്ക് ചെറുതല്ല. വ്യാഴം രാവിലെ ആണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക.

ALSO READ: മകൾക്ക് ഒപ്പം എന്തിനും കൂടെ നിന്ന അച്ഛൻ! മിഥുൻ വരാൻ വേണ്ടി കാത്തിരിക്കുന്നു; ഈ വിടവാങ്ങൽ അപ്രതീക്ഷിതംകാവ്യയുടെ സഹോദരൻ വിദേശത്തുനിന്നും ലാൻഡ് ചെയ്ത ശേഷമാകും ചടങ്ങുകൾ. തീർത്തും അപ്രതീക്ഷിതമായ വേർപാട് ആയിരുന്നു അദ്ദേഹത്തിന്റേത്. മരണസമയം ചെന്നൈയിൽ ആയിരുന്നു മാധവനും കുടുംബവും.

Read Entire Article