
യൂട്യൂബ് റിലീസിന്റെ പോസ്റ്റർ, മാധവ് സുരേഷ് | Photo: Facebook/ Jiiva
നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ് നായകനായ 'കുമ്മാട്ടിക്കളി' യൂട്യൂബില്‍ റിലീസ് ചെയ്യുന്നു. തീയേറ്ററുകളില്‍ റിലീസ് പ്രദര്‍ശനത്തിനെത്തി ഒരുവര്‍ഷത്തോട് അടുക്കുമ്പോഴാണ് 'കുമ്മാട്ടിക്കളി' യൂട്യൂബില്‍ എത്തുന്നത്. ചിത്രം ഓഗസ്റ്റ് 14-ന് യൂട്യൂബില്‍ ലൈവായി കാണാന്‍ കഴിയുമെന്ന് നടന്‍ ജീവ അറിയിച്ചു.
'ഇനി മൂന്നുദിവസം മാത്രം. ചരിത്രത്തിലാദ്യമായി മലയാളം സിനിമ 'കുമ്മാട്ടിക്കളി' ഓഗസ്റ്റ് 14-ന് യൂട്യൂബില്‍ സൗജന്യമായി ലൈവായി കാണാം. ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍ഗുഡ് ഫിലിംസും ആര്‍.ബി. ചൗധരിയും മുമ്പെങ്ങുമില്ലാത്ത ഈ ദൃശ്യവിസ്മയം നിങ്ങളിലേക്കെത്തിക്കുന്നു. കാണാന്‍ മാറ്റിവെക്കരുത്, തത്സമയം അനുഭവിച്ചറിയൂ', ജീവ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ചിമ്പു, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിന്‍സെന്റ് സെല്‍വ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'കുമ്മാട്ടിക്കളി'. സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരിയാണ് നിര്‍മാണം. കടപ്പുറവും അവിടുത്തെ ജീവിതങ്ങളെയും പ്രമേയമായ ചിത്രത്തില്‍ തമിഴ്, കന്നഡ സിനിമകളിലെ പ്രമുഖ നടീനടന്മാര്‍ക്കൊപ്പം ലെന, റാഷിക്, അജ്മല്‍, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.
സംവിധായകന്‍ ആര്‍.കെ. വിന്‍സെന്റ് സെല്‍വയുടേതാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം: വെങ്കിടേഷ് വി, പ്രൊജക്ട് ഡിസൈനര്‍: സജിത്ത് കൃഷ്ണ, അശോകന്‍ അമൃത, സംഗീതം: ജാക്‌സണ്‍ വിജയന്‍, ബിജിഎം: ജോഹാന്‍ ഷെവനേഷ്, ഗാനരചന: ഋഷി, രമേശ് അമ്മനത്ത്, എഡിറ്റര്‍: ഡോണ്‍ മാക്‌സ്, സംഘട്ടനം: മാഫിയ ശശി, ഫീനിക്‌സ് പ്രഭു.
Content Highlights: Madhav Suresh starrer `Kummattikali` gets a escaped YouTube premiere connected August 14th
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·