09 August 2025, 12:47 PM IST

'അമ്മ' ആസ്ഥാനം | photo: ശിഹാബുദ്ദീൻ തങ്ങൾ/മാതൃഭൂമി
കൊച്ചി: ആഭ്യന്തര വിഷയങ്ങളിൽ പരസ്യപ്രതികരണം വിലക്കി താരസംഘടനയായ അമ്മ(Association of Malayalam Movie Artists). വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് തിരഞ്ഞെടുപ്പ് വരണാധികാരികൾ. സംഘടനയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്. മത്സരരംഗത്തുള്ളവർക്ക് മറ്റ് അംഗങ്ങൾക്കും നിർദേശം ബാധകമാണ്. മെമ്മറി കാർഡ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
2018-ലെ മീ ടൂ വിവാദസമയത്ത് അമ്മയിലെ വനിതാ അംഗങ്ങൾ നടത്തിയ തുറന്നുപറച്ചിലുകളടങ്ങിയ മെമ്മറി കാർഡുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദം. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൊണ്ടുപോയെന്നും ഇത് തിരിച്ചേൽപ്പിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഉഷ ഹസീന വ്യക്തമാക്കിയിരുന്നു. അമ്മ സംഘടന, മുഖ്യമന്ത്രി, വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, ഡിജിപി തുടങ്ങിയവർക്ക് അവർ പരാതി നൽകുകയും ചെയ്തു.
ഇതിനുപുറമെ, നടിമാരായ പൊന്നമ്മ ബാബു, ഉഷ ഹസീന, പ്രിയങ്ക തുടങ്ങിയവർക്കെതിരേ കുക്കു പരമേശ്വരനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
Content Highlights: Malayalam Movie Artists Association (AMMA) Bans Public Statements connected Internal Matters





English (US) ·