Published: September 11, 2025 04:50 PM IST
1 minute Read
ദുബായ് ∙ ഏഷ്യ കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഔട്ടായ യുഎഇ ബാറ്റർ ജുൈനദ് സിദ്ദിഖിയെ തിരിച്ചുവിളിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തീരുമാനമാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചൂടുള്ള ചർച്ചാവിഷയം. സൂര്യകുമാറിന്റെ ഈ ‘നല്ല മനസ്സിനെ’ പലരും പുകഴ്ത്തിയെങ്കിലും ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. യുഎഇക്കു പകരം പാക്കിസ്ഥാനായിരുന്നെങ്കിൽ ഇതായിരിക്കുമോ സൂര്യകുമാറിന്റെ നിലാപടെന്ന് ആകാശ് ചോപ്ര ചോദിച്ചു. മത്സരത്തിന്റെ 13–ാം ഓവറിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ മികവിൽ റണ്ണൗട്ടിലൂടെ ലഭിച്ച വിക്കറ്റാണ് ഇന്ത്യ വേണ്ടെന്നുവച്ചത്.
ഇന്ത്യൻ പേസർ ശിവം ദുബെ എറിഞ്ഞ ബൗണ്‍സറിൽ യുഎഇ ബാറ്റർ ജുനൈദ് സിദ്ദിഖിക്ക് പന്തു കണക്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. പന്ത് നേരെ പോയത് സഞ്ജു സാംസണിന്റെ കൈകളിലേക്കായിരുന്നു. ജുനൈദിന്റെ കാല് ക്രീസിനു പുറത്താണെന്നു തിരിച്ചറിഞ്ഞ സഞ്ജു, കൃത്യമായി പന്ത് വിക്കറ്റിൽ എറിഞ്ഞു കൊള്ളിക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തതോടെ ഔട്ട് അനുവദിച്ചു. അതിനിടെ യുഎഇ ബാറ്റർ പരാതിയുമായി അംപയറെ സമീപിക്കുകയായിരുന്നു. റൺ അപിനിടെ ശിവം ദുബെയുടെ ടവൽ താഴെ വീണിരുന്നെന്നായിരുന്നു സിദ്ദിഖിയുടെ പരാതി. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ ക്യാപ്റ്റൻ അപ്പീൽ പിൻവലിക്കുകയാണെന്ന് അറിയിച്ചു. ശിവം ദുബെയുടെ അരയിലെ ടവൽ വീണത് ബാറ്ററുടെ ശ്രദ്ധ തെറ്റിക്കാൻ സാധ്യതയുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ പന്ത് ഡെഡ് ബോളായി വിധിക്കാം. എന്നാൽ ടവൽ താഴെ വീണത് അംപയർ ശ്രദ്ധിച്ചിരുന്നില്ല.
‘‘എന്റെ അഭിപ്രായത്തിൽ, ഇതു സാഹചര്യങ്ങളുടെ പ്രത്യേകതയാണ്. പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അഗയായിരുന്നു ഈ സ്ഥാനത്തെങ്കിൽ ഇതു സംഭവിക്കുമായിരുന്നില്ല. കളി ഇന്ത്യയുടെ നിയന്ത്രണത്തിലാണെങ്കിലും പാക്ക് താരം ഇങ്ങനെ ചെയ്താൽ സൂര്യകുമാറും ഇങ്ങനെയായിരിക്കില്ല ചെയ്യുക. സ്‍ഞജുവിന്റേത് മികച്ച ത്രോയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സാന്നിധ്യമാണ് ഇതു സൂചിപ്പിക്കുന്നത്.’’– ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയുമായുള്ള സംഭാഷണത്തിൽ ആകാശ് ചോപ്ര പറഞ്ഞു.
മാന്യതയുടെ പേരിൽ ഇത്തരം പ്രവൃത്തികൾ മനോഹരമായി തോന്നുമെങ്കിലും മറ്റൊരു സാഹചര്യത്തിൽ സമാനമായ കാര്യം ചെയ്യാതിരുന്നാൽ അദ്ദേഹം ചോദ്യം ചെയ്യപ്പെടും. എന്റെ അഭിപ്രായത്തിൽ, ബാറ്റർ ക്രീസിനു പുറത്താണെങ്കിൽ അദ്ദേഹം ഔട്ടായിരിക്കണം. പക്ഷേ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കാം. നിങ്ങൾ ധാർമികതയും ഉദാരതയും മത്സരത്തിലേക്ക് കൊണ്ടുവന്നാൽ അതു പുഴുക്കളെ തുറന്നുവിടുന്നതുപോലെയാണ്. ‘ഓ, നിങ്ങൾ ഇന്ന് ഇതു ചെയ്തു, നാളെ എന്തുകൊണ്ട് അതേ കാര്യം ചെയ്യുന്നില്ല?’ എന്നായിരിക്കും ചോദ്യം. എന്തിനാണ് അതൊക്കെ വരുത്തിവയ്ക്കുന്നത്.’’– ആകാശ് ചോപ്ര ചോദിച്ചു.
‘ഇങ്ങനെ ചെയ്യുമോ? എങ്കിൽ അതു തുടരുക. പക്ഷേ ചെയ്യാത്ത ദിവസം നിങ്ങൾ ചോദ്യം ചെയ്യപ്പെടും. സൂര്യകുമാർ ഇതു വീണ്ടും ചെയ്യുമെന്നോ ചെയ്യില്ലെന്നോ ഞാൻ പറയുന്നില്ല. പക്ഷേ നിയമം പാലിക്കുന്നതാണ് നല്ലത്. അംപയർ ഔട്ട് വിധിച്ചാൽ വിക്കറ്റാണ്. പിന്നീട് ഇടപടേണ്ട കാര്യമില്ല.’’– ആകാശ് ചോപ്ര പറഞ്ഞു.
English Summary:








English (US) ·