Published: November 16, 2026 08:08 AM IST Updated: November 16, 2026 09:01 AM IST
1 minute Read
അൽ അമിറാത്ത് (ഒമാൻ) ∙ അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ശേഷം ഇന്ത്യൻ താരങ്ങൾ നടത്തിയ ആഘോഷങ്ങൾ അതിരുകടന്നെന്ന് വിവിധ കോണുകളിൽനിന്നു വിമർശനമുയർന്നിരുന്നു. എന്നാൽ യുവതാരങ്ങളുടെ ആഘോഷരീതിയിൽ തെറ്റൊന്നുമില്ലെന്നും സ്വാഭാവികമായ ആഘോഷപ്രകടനങ്ങളാണ് മൈതാനത്ത് കണ്ടതെന്നുമാണ് ബിസിസിഐ വ്യക്തമാക്കിയത്. ഇതിനു പിന്നാലെ ഇന്ത്യൻ താരങ്ങൾക്ക് ‘ഉപദേശവുമായി’ രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്റെ മുൻ ഇതിഹാസ താരം മുഹമ്മദ് യൂസഫ്. ഇന്ത്യൻ താരങ്ങളുടെ പെരുമാറ്റം സ്പോർസ്മാൻഷിപ്പിന് നിരക്കാത്തതാണെന്നായിരുന്നു യൂസഫിന്റെ വിമർശനം.
What you should work next
കായികതാരങ്ങൾ എല്ലായ്പ്പോഴും ‘മാന്യതയും ആത്മസംയമനവും’ പുലർത്തണമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ യൂസഫ് ആവശ്യപ്പെട്ടു. എന്നാൽ ടൂർണമെന്റിൽ നേരത്തെ പാക്കിസ്ഥാൻ താരങ്ങൾ നടത്തിയ പെരുമാറ്റം ചൂണ്ടിക്കാട്ടി ആരാധകർ അദ്ദേഹത്തിന് മറുപടിയുമായി രംഗത്തെത്തി. മുഹമ്മദ് യൂസഫ് ഇന്ത്യൻ ടീമിനെ നേരിട്ട് പേരെടുത്ത് വിമർശിച്ചില്ലെങ്കിലും ആരാധകർ അദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരായ വിജയം പാക്കിസ്ഥാൻ താരങ്ങളും സമാനമായ ആവേശത്തോടെയും പ്രകോപനപരമായ രീതിയിലും ആഘോഷിച്ചപ്പോൾ ഇത്തരം സദാചാര ഉപദേശങ്ങളുമായി യൂസഫ് രംഗത്തെത്തിയിരുന്നില്ലെന്നാണ് ആരാധകരുടെ വിമർശനം.
The #U19WorldCup has travel to an end, and arsenic usual, #India got the amended of #Pakistan nether pressure. It was a large learning level for some teams and for players who person the imaginable to go aboriginal stars. #INDU19vPAKU19 One happening I would similar to accidental is that erstwhile you play sports oregon vie astatine immoderate level, you are not conscionable representing your Country. In fact, you are representing your upbringing, the values, and the morals your parents taught you arsenic a child. Therefore, ever stay respectful and composed, whether successful triumph oregon defeat. True sportsmanship is reflected successful the mode you behaviour yourself, careless of the outcome. Role exemplary Legends #sachin & #Saeedanwar
— Mohammad Yousaf (@yousaf1788) November 15, 2026യൂസഫിന്റെ കുറിപ്പ്:‘‘#U19AsiaCup അവസാനിച്ചിരിക്കുന്നു. പതിവുപോലെ സമ്മർദഘട്ടത്തിൽ പാക്കിസ്ഥാനെ മറികടന്ന് ഇന്ത് വിജയം സ്വന്തമാക്കി. ഭാവിയിലെ സൂപ്പർ താരങ്ങളാകാൻ സാധ്യതയുള്ള കളിക്കാർക്കും ഇരു ടീമുകൾക്കും മികച്ച പഠനവേദിയായിരുന്നു ഈ ടൂർണമെന്റ്. എനിക്ക് ഒരു കാര്യം പറയാനുണ്ട്. നിങ്ങൾ ഏതൊരു കായികമത്സരത്തിൽ പങ്കെടുക്കുമ്പോഴും ഏത് തലത്തിൽ മത്സരിക്കുമ്പോഴും പ്രതിനിധീകരിക്കുന്നത് നിങ്ങളുടെ രാജ്യത്തെ മാത്രമല്ല.
യഥാർഥത്തിൽ, നിങ്ങളുടെ വളർത്തുരീതിയെയും മൂല്യങ്ങളെയും കുട്ടിക്കാലം മുതൽ മാതാപിതാക്കൾ പകർന്നുനൽകിയ ധാർമികതയെയുമാണ് നിങ്ങൾ പ്രതിനിധീകരിക്കുന്നത്. അതിനാൽ വിജയത്തിലും പരാജയത്തിലും ഒരുപോലെ മാന്യതയും ആത്മസംയമനവും പുലർത്തുക. മത്സരഫലം എന്തുതന്നെയായാലും നിങ്ങളുടെ പെരുമാറ്റത്തിലാണ് യഥാർഥ കായികമാന്യത പ്രകടമാകുന്നത്. സച്ചിൻ, സയീദ് അൻവർ തുടങ്ങിയ ഇതിഹാസങ്ങളെ മാതൃകയാക്കുക.’’
കായികമേഖലയുടെ അടിസ്ഥാന മൂല്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ‘സ്പോർസ്‌സ്‌മാൻഷിപ്’ എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ മത്സരങ്ങളിലെ കടുത്ത പോരാട്ടവീര്യം പലപ്പോഴും താരങ്ങളുടെ വികാരങ്ങൾ നിയന്ത്രണാതീതമാക്കുന്നതും യാഥാർഥ്യമാണ്. മാത്രമല്ല, സമൂഹമാധ്യമങ്ങൾ ഇന്ന് ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വേദിയായി മാറിയ സാഹചര്യത്തിൽ, ആഘോഷങ്ങൾക്ക് പിന്നിലെ സാഹചര്യങ്ങളും കൂടി മനസ്സിലാക്കേണ്ടതുണ്ട്.
ഏഷ്യാ കപ്പ് ഫൈനലിനു പിന്നാലെ ടെലിവിഷൻ സംപ്രേഷണത്തിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ച ദൃശ്യങ്ങളിൽ മനാൽ ചൗഹാൻ, മോഹിത് ഉൽവ, ചിഗുരുപതി വെങ്കട തുടങ്ങിയ ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ താരങ്ങൾക്കുനേരെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിക്കുന്നതായി വ്യക്തമായിരുന്നു. മൈതാനത്ത് സംഘർഷാവസ്ഥ രൂക്ഷമായതോടെ ഇന്ത്യൻ ടീമിന്റെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്ക് ഇടപെടേണ്ടിവന്നു. യുവതാരങ്ങളെ ശാന്തരാക്കാനും എതിർടീമിലെ താരങ്ങളിൽനിന്ന് അകറ്റിനിർത്താനും അവർ നേരിട്ട് മൈതാനത്തിറങ്ങി.
English Summary:






English (US) ·