മാന്യമല്ലാത്തത് ഒന്നും പ്രതീക്ഷിക്കരുത്; തന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവരോട് അന്ന രാജന്‍

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam11 Apr 2026, 10:41 americium IST

വസ്ത്രധാരണത്തിന്റെ പേരില്‍ എല്ലാം ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള നടിയാണ് അന്ന രാജന്‍. നയുടെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമ്പോള്‍ ചിലര്‍ക്കെക്കിലും അമിതമായ പ്രതീക്ഷയുണ്ടാവാം. എന്നാല്‍ അതൊന്നും പ്രതീക്ഷിക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കി അന്ന രാജന്‍

anna rajanഅന്ന രാജൻ
ഇപ്പോള്‍ എല്ലാവരും സോഷ്യല്‍ മീഡിയ സബ്‌സ്‌ക്രിപ്ഷന് ആരംഭിച്ചിരിയ്ക്കുകയാണ്. രേണു സുധിയുടെയൊക്കെ സബസ്‌ക്രിപ്ഷന്‍ ഓരോ ദിവസവും കൂടിക്കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന രാജനും സബ്‌സ്‌ക്രിപ്ഷന്‍ ചാനല്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയ അക്കൗണ്ട് ആണെങ്കിലും, ഇപ്പോഴാണ് ആക്ടീവായി അതില്‍ കണ്ടന്റുകള്‍ വരുന്നത്.

എന്നാല്‍ തന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവരാരും മാന്യമല്ലാത്ത ഒന്നും അവിടെ പ്രതീക്ഷിക്കരുത് എന്ന് അന്ന രാജന്‍ ആദ്യമേ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കുന്നത്.

Also Read: പരസ്യമായി മാപ്പ് പറയണം, രണ്ട് കോടി രൂപയും വേണം; സഹോദരന്റെ മുന്‍ഭാര്യയ്‌ക്കെതിരെ ഹന്‍സിക മോട്ട്വാണി

എന്റെ സബ്സ്‌ക്രിപ്ഷന്‍ യാത്ര 2 വര്‍ഷം മുമ്പാണ് ആരംഭിച്ചത്, നിങ്ങളുമായി എല്ലാവരുമായും ബന്ധപ്പെടാന്‍ ഇത് ഒരു മികച്ച ഇടമായിട്ടാണ് ഞാന്‍ കാണുന്നത്. ഇവിടെ, നിങ്ങള്‍ക്ക് എന്റെ റീലുകളിലേക്കും ഫോട്ടോകളിലേക്കും നേരത്തെ ആക്സസ് ലഭിക്കും, നിങ്ങളുടെ ആഗ്രഹങ്ങള്‍ പങ്കിടാനും എന്നോട് കൂടുതല്‍ അടുത്ത് ബന്ധപ്പെടാനുമുള്ള അവസരം ലഭിക്കും.

സബ്സ്‌ക്രിപ്ഷന്‍ എന്നാല്‍ പ്രൊഫഷണലല്ലാത്ത ഉള്ളടക്കം എന്നല്ല അര്‍ത്ഥം. ഈ ഇടം ഗുണനിലവാരം, സര്‍ഗ്ഗാത്മകത, മാന്യമായ ഇടപെടലുകള്‍ എന്നിവയെക്കുറിച്ചാണ്. അതിനാല്‍ ദയവായി അനുചിതമായ ഒന്നും പ്രതീക്ഷിക്കരുത് - യഥാര്‍ത്ഥവും പ്രൊഫഷണലുമായ ഉള്ളടക്കം മാത്രമേ ഇവിടെയുണ്ടാവുകയുള്ളൂ. എന്റെ യാത്രയെ മനസ്സിലാക്കിയതിനും അതിന്റെ ഭാഗമാകുന്നതിനും നന്ദി- എന്നാണ് അന്ന രാജന്‍ പങ്കുവച്ചിരിയ്ക്കുന്ന പോസ്റ്റ്.

Also Read: ഞങ്ങള്‍ വേര്‍പിരിഞ്ഞുവെങ്കിലും നിന്റെ അച്ഛന്റെ സ്‌നേഹം ഞാന്‍ നിഷേധിക്കില്ല; വികാരഭരിതയായി അമയ നായര്‍


വസ്ത്രധാരണത്തിന്റെ പേരിലും മറ്റും ഒരുപാട് അശ്ലീല കമന്റുകള്‍ കേള്‍ക്കേണ്ടി വന്ന നടിയാണ് അന്ന രാജന്‍. ഉദ്ഘാടന വേദികളില്‍ എത്തുമ്പോള്‍ അന്ന രാജന്‍ ധരിക്കുന്ന വേഷങ്ങളും, തുറന്നുകാട്ടലുകളും പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അത് മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് പ്രൊഫഷനല്‍ അല്ലാത്തത് ഒന്നും അവിടെ പ്രതീക്ഷിക്കരുത് എന്ന് നടി തുടക്കത്തിലെ പറഞ്ഞിരിയ്ക്കുന്നത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലേക്ക് വന്നതാണ് അന്ന രാജന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകരണവും നടിയ്ക്ക് ലഭിച്ചു. അതിന് ശേഷം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായും, കടുവയില്‍ പൃഥ്വിരാജിന്റെ നായികയായുമൊക്കെ അന്ന രാജന്‍ അഭിനയിച്ചിട്ടുണ്ട്.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article