Authored by: അശ്വിനി പി|Samayam Malayalam•27 Mar 2026, 10:30 americium IST
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന് ഇന്ന് ജന്മദിനമാണ്. ഒരു പുതിയ തുടക്കത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന മകള്‍ക്ക് ആശംസകളുമായിട്ടാണ് മോഹന്‍ലാലിന്റെ ജന്മദിനാശംസകള്‍
വിസ്മയ മോഹൻലാലിന് ഇന്ന് ജന്മദിനംഹാപ്പി ബര്‍ത്ത്‌ഡേ പ്രിയപ്പെട്ട മായക്കുട്ടീ. ഈ വര്‍ഷം നിന്റെ മനോഹരമായ ഒരു തുടക്കം അടയാളപ്പെടുത്തും. പുതിയ സ്വപ്‌നങ്ങള്‍ രൂപം കൊള്ളുന്നു, സിനിമയിലെ നിന്റെ യാത്ര തുറക്കപ്പെടുന്നു. നിന്റെ പാഷനോടും ചെയ്യുന്ന എല്ലാ കാര്യത്തിലും നീ കാണിക്കുന്ന ദൈര്യവും എനിക്ക് അഭിമാനം തോന്നുന്ന ഒന്നാണ്. നിന്റെ വെളിച്ചം ലോകം കാണാന്‍ പോകുന്ന ഒരു വര്‍ഷമാണിത്. സ്‌നേഹത്തോടെ അച്ഛന്‍- എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റ്.
Also Read: കല്യാണം കഴിഞ്ഞിട്ട് ഒരു മാസം; ഞങ്ങളുടെ വിവാഹം ഏറ്റവും മനോഹരമാക്കിയതിന് 3 സ്ത്രീകളോട് നന്ദി പറഞ്ഞ് വിജയ് ദേവരകൊണ്ടഅതെ, 2026 ല്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയത്തില്‍ തുടക്കം കുറിക്കുകയാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന, തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ തുടക്കം. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്. സിനിമയുടേതായി ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളെല്ലാം പ്രതീക്ഷ നിലനിര്‍ത്തുന്നതായിരുന്നു. വിസ്മയ ശരിക്കും വിസ്മയിപ്പിച്ചു എന്നാണ് ആരാധകരും പറഞ്ഞിട്ടുള്ളത്.
ഇതുവരെ യാത്രകളിലും എഴുത്തിലും വരകളിലും ആയോധനകലകളിലും എല്ലാം താത്പര്യം കാണിച്ചിരുന്ന മായ, പെട്ടന്നാണ് തനിക്ക് സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം അമ്മയോട് പറഞ്ഞത്. അമ്മ വഴി അത് അച്ഛനിലെത്തി. മക്കള്‍ എന്തെങ്കിലും ആഗ്രഹം പറഞ്ഞാല്‍ അത് സാധിച്ചു കൊടുക്കണമല്ലോ, അവര്‍ക്ക് നമ്മളല്ലേ ഉള്ളൂ എന്ന നിലയില്‍ മോഹന്‍ലാല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് അതിനുള്ള ശ്രമങ്ങളും തുടങ്ങി. അതിന് മുന്‍പ് സിനിമ എന്ന ലോകം വലിയൊരു കടലാണ് എന്ന് മോളെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുകയും ചെയ്തു.
പ്രൊഡക്ഷന്‍ എന്തായാലും ആന്റണി പെരുമ്പാവൂരാണ് എന്ന് തീരുമാനിച്ചതാണ്. ജൂഡ് ആന്റണിയെ വിളിച്ച് പറ്റിയ ഒരു കഥയുമായി വരാന്‍ പറഞ്ഞു. മായയുടെ തുടക്കത്തിന് ഒരു ഓപ്പണ്‍ ഡേറ്റ് കിട്ടിയ ജൂഡ് അതില്‍ പ്രവൃത്തിക്കാനും തുടങ്ങി. അവസാനം തുടക്കത്തിന് തുടക്കമായി. ഇതുവരെ ക്യാമറയ്ക്ക് മുന്നില്‍ വരികയോ സംസാരിക്കുകയോ ചെയ്യാത്ത വിസ്മയയുടെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.







English (US) ·