15 July 2025, 08:33 AM IST

Photo: AFP
അമൃത്സര്‍: മാരത്തണിന്റെ മുത്തശ്ശന്‍ ഫൗജാ സിങ്(114) വാഹനാപകടത്തില്‍ മരിച്ചു. ജലന്ധര്‍ ജില്ലയിലെ ബിയാസ് ഗ്രാമത്തിലാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ അജ്ഞാതവാഹനം അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 1911-ഏപ്രില്‍ ഒന്നിന് പഞ്ചാബിലെ ജലന്ധറില്‍ ജനിച്ച ഫൗജ സിങ് 1992-ലാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്.
വിവിധ പ്രായപരിധിയിലുള്ള ഒട്ടേറെ ലോക റെക്കോഡുകള്‍ തകര്‍ത്തിട്ടുണ്ടെങ്കിലും ഇവയൊന്നും റെക്കോഡുകളായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഹോങ്കോങ്ങില്‍ നടന്ന മാരത്തണോടെ 101-ാം വയസ്സില്‍ വിരമിച്ചിരുന്നു. പ്രായം തന്റെ കാലുകളെ കീഴ്പ്പെടുത്തിയെന്നാണ് വിരമിക്കല്‍ തീരുമാനം അറിയിച്ച് ഫൗജാ അന്ന് പറഞ്ഞത്.
നൂറു വയസ്സ് പിന്നിട്ട ആദ്യത്തെ മാരത്തണ്‍ ഓട്ടക്കാരനായ ഫൗജാ സിങ്ങിന് ജനന സര്‍ട്ടിഫിക്കറ്റിന്റെ അഭാവംകാരണം ഗിന്നസ് ബുക്കില്‍ ഇടം നേടാനായില്ല. എലിസബത്ത് രാജ്ഞി നല്‍കിയ ജന്മദിനാംശസാകുറിപ്പും പാസ്‌പോര്‍ട്ടും തെളിവിനായി സമര്‍പ്പിച്ചെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചില്ല. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ദീപശിഖയേന്താനുള്ള അവസരം ലഭിച്ചിരുന്നു. 2000-ത്തിലെ ലണ്ടന്‍ മാരത്തണില്‍ 89-ാം വയസ്സിലായിരുന്നു ഫൗജയുടെ അരങ്ങേറ്റം.
Content Highlights: Fauja Singh, the 114-year-old marathon runner, passed distant aft a roadworthy accident








English (US) ·