Published: July 15 , 2025 01:13 AM IST Updated: July 15, 2025 02:13 AM IST
1 minute Read
ചണ്ഡിഗഡ് ∙ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് (114) ജലന്തർ ജില്ലയിലെ ബിയാസ് ഗ്രാമത്തിൽ റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ചു മരിച്ചു. രാജ്യത്തെ ഏറ്റവും പ്രായമുള്ള മാരത്തൺ ഓട്ടക്കാരൻ എന്നറിയപ്പെട്ട ഫൗജ 89–ാം വയസ്സിലാണു മാരത്തണിൽ പങ്കെടുക്കാൻ തുടങ്ങിയത്. 1911 ഏപ്രിലിൽ പഞ്ചാബിലായിരുന്നു ജനനം.
ലണ്ടനിലും ടൊറന്റോയിലും ഹോങ്കോങ്ങിലും ഉൾപ്പെടെ 18 മാരത്തണുകളിൽ പങ്കെടുത്തു. 2013ൽ വിരമിച്ചു. ‘ദ് ടർബൻഡ് ടൊർണാഡോ’ എന്ന ഫൗജ സിങ്ങിന്റെ ജീവചരിത്രം പ്രശസ്ത എഴുത്തുകാരൻ ഖുശ്‌വന്ത് സിങ്ങാണു രചിച്ചത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@putasinghonitൽ നിന്ന് എടുത്തതാണ്
English Summary:








English (US) ·