'മാര്‍ക്കോ 2' എപ്പോഴെത്തുമെന്ന് ഹിന്ദി ആരാധകന്‍; ഉപേക്ഷിച്ചെന്ന് ഉണ്ണി മുകുന്ദന്‍

7 months ago 6

Marco

മാർക്കോ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/IamUnniMukundan

ലിയ പ്രേക്ഷകശ്രദ്ധനേടിയ പാന്‍ ഇന്ത്യന്‍ ചിത്രം 'മാര്‍ക്കോ'യ്ക്ക് രണ്ടാം ഭാഗമുണ്ടാവില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകന്റെ കമന്റിന് മറുപടിയായാണ് രണ്ടാം ഭാഗമുണ്ടാവില്ലെന്ന് താരം അറിയിച്ചത്. 'മാര്‍ക്കോ'യെ കുറിച്ച് വലിയ നെഗറ്റിവിറ്റിയാണെന്നും അതിനേക്കാള്‍ വലതും മികച്ചതുമായ സിനിമയുമായി തിരിച്ചെത്താന്‍ ശ്രമിക്കാം എന്നുമാണ് ഉണ്ണി മുകുന്ദന്റെ കമന്റ്.

ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്റെ പല ഘട്ടങ്ങളുള്ള ഒരു റീല്‍ ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഹിന്ദിയില്‍ ആയിരുന്നു ഒരു ആരാധകന്റെ കമന്റ്. 'മാര്‍ക്കോ 2 എപ്പോള്‍ വരും', എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായാണ് ചിത്രം ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയത്.

'ക്ഷമിക്കണം, 'മാര്‍ക്കോ' സീരീസുമായി മുന്നോട്ട് പോകാനുള്ള പദ്ധതി ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. പ്രൊജക്റ്റിനെ ചുറ്റി വളരെയധികം നെഗറ്റിവിറ്റി ഉണ്ട്. 'മാര്‍ക്കോ'യെക്കാള്‍ വലുതും മികച്ചതുമായ എന്തെങ്കിലും കൊണ്ടുവരാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. എല്ലാ സ്‌നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി', എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ കുറിപ്പ്.

ആരാധകന്റെ കമന്റും ഉണ്ണി മുകുന്ദന്റെ മറുപടിയും | Photo: Instagram/ Unni Mukundan

മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രം എന്ന വിശേഷണത്തോടെയായിരുന്നു 'മാര്‍ക്കോ' തീയേറ്ററുകളില്‍ എത്തിയത്. ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. പിന്നീട് സോണി ലിവില്‍ റിലീസായ ചിത്രത്തിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിലെ വയലന്‍സ് പരിധിവിടുന്നതാണെന്നായിരുന്നു വിമര്‍ശനം.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച സിനിമ സംവിധാനംചെയ്തത് ഹനീഫ് അദേനിയാണ്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Actor Unni Mukundan confirms that determination volition beryllium nary sequel to the Pan-Indian movie `Marco`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article