'മാറാന്‍ സമയമായി'; രാജസ്ഥാന്‍ വിട്ട് സഞ്ജു ചെന്നൈയിലേക്കോ?, ചര്‍ച്ചയായി താരത്തിന്റെ പോസ്റ്റ്

7 months ago 6

11 June 2025, 12:29 PM IST

Samson dhoni

സഞ്ജു സാംസണും എം.എസ്.ധോണിയും |ഫോട്ടോ:ANI

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറാനൊരുങ്ങുന്നുവെന്ന് പ്രചാരണം. സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് ക്രിക്കറ്റ് ആരാധകര്‍ സഞ്ജു ഐപിഎല്ലിലെ തട്ടകം മാറുന്നുവെന്ന സംശയം പ്രകടിപ്പിച്ചത്. മഹേന്ദ്ര സിങ് ധോനിയുടെ പകരക്കാരനായി താരം ടീമിലെത്തുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഭാര്യ ചാരുലതയ്‌ക്കൊപ്പം ഇന്‍സ്റ്റയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഈ പ്രചാരണങ്ങള്‍ക്കെല്ലാം അടിസ്ഥാനം. ചാരുലതയും സഞ്ജുവും ഒരു റോഡ് മുറിച്ചുകടക്കുന്ന ചിത്രമാണ് രാജസ്ഥാന്‍ നായകന്‍ പങ്കുവെച്ചത്. ഇരുവരും റോഡിലെ മഞ്ഞ വര മുറിച്ചുകടക്കുന്നത് ചിത്രത്തില്‍ കാണാം. 'ടൈം ടു മൂവ്' എന്ന് താരം ചിത്രത്തിന്റെ താഴെ കുറിച്ചു. അതോടെയാണ് സഞ്ജു കൂടാരം മാറുന്നതായുള്ള അഭ്യൂഹങ്ങള്‍ പരന്നത്.

അതേസമയം ഇത്തവണ ഐപിഎല്ലില്‍ രാജസ്ഥാന് പ്ലേ ഓഫിലേക്ക് കടക്കാനായിരുന്നില്ല. ടീം ഒമ്പതാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. സഞ്ജുവാകട്ടെ പരിക്കിന്റെ പിടിയിലായതിനാല്‍ മുഴുവന്‍ മത്സരങ്ങളും കളിച്ചതുമില്ല. പകരം റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. സഞ്ജുവിന് പകരം ടീമിലെത്തിയ വൈഭവ് സൂര്യവംശി മിന്നും ഫോമില്‍ കളിച്ചതുമാത്രമാണ് രാജസ്ഥാന് ആശ്വാസമായത്.

ചെന്നൈയെ സംബന്ധിച്ചും നിരാശ നിറഞ്ഞതായിരുന്നു സീസൺ. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ പത്തും തോറ്റ ചെന്നൈ, ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായിരുന്നു. അവസാന സ്ഥാനത്താണ് ഇത്തവണ ടീമിന് ഫിനിഷ് ചെയ്യാനായത്.

Content Highlights: Sanju Samsons Instagram Post rajasthan chennai transportation rumours

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article