Authored by: ഋതു നായർ|Samayam Malayalam•3 Jul 2025, 12:01 pm
വിസ്മയക്ക് ഡാൻസ് വഴങ്ങുമോ എന്ന് സംശയിച്ചവർ ഉണ്ടായിരുന്നു. എന്നാൽ വിസ്മയയുടെ ബോഡി ഫ്ലെക്സിബിലിറ്റി അപാരം ആണ്. ന്യൂയോർക്കിൽ താമസിച്ചപ്പോൾ ഡാൻസും അഭിനയവും പഠിച്ചു!
വിസ്മയ മോഹൻലാൽ കുഞ്ഞാറ്റ (ഫോട്ടോസ്- Samayam Malayalam) അവരൊക്കെ വലിയ കുട്ടികൾ ആയില്ലേ,അപ്പോൾ അവരുടെ തീരുമാനം ആണ് അവരുടെ വിവാഹം എന്നാണ് മോഹൻലാൽ പറയുക. മകൻ അപ്പു യാദൃശ്ചികമായി സിനിമയിലേക്ക് കടന്നുവന്നു അതിൽ ഒരുപാട് സന്തോഷം തോന്നിയിരുന്നു ലാലിന്. ഇപ്പോൾ മകളും എത്തുമ്പോൾ അതൊരു വിസ്മയം ആയി മാറും. വിസ്മയക്ക് വേണ്ടി പല ഉന്നതന്മാരുടെയും കല്യാണാലോചനകൾ തേടിയെത്തിയിരുന്നു.
വിസ്മയക്ക് ഏതുനിലയിൽ ഉള്ള പയ്യന്മാരെ ലഭിക്കാനും നിഷ്പ്രയാസം ലാലിനും സുചിക്കും സാധിക്കും. എന്നാൽ അവർ രണ്ടുപേരും മോളുടെ ഇഷ്ടത്തിനും ആഗ്രഹങ്ങൾക്കും വേണ്ടിയാണ് നിലകൊണ്ടത്.കോളേജ് കഴിഞ്ഞശേഷം , ന്യൂയോർക്കിൽ ഡാൻസും അഭിനയവും പരിശീലിച്ച ശേഷമാണ് വിസ്മയ തായ്‌ലാൻഡിലേക്ക് പോകുന്നത്. മക്കളുടെ ഏതൊരു ആഗ്രഹത്തിനും ഒപ്പം നിൽക്കുന്ന അച്ഛനും അമ്മയും വിസ്മയക്ക് ഒപ്പമാണ് എന്നും. ന്യൂയോർക്കിൽ വച്ച് നാടകത്തിൽ അഭിനയിക്കാനും കഥകളും കവിതകളും രചിക്കാനും ഇഷ്ടം കണ്ടെത്തി. ഇതിന്റെ ഇടയിൽ പുസ്തകവും രചിച്ചു.
വിസ്മയയുടെ ബോഡി ഫ്ലെക്സിബിലിറ്റി അപാരം ആണ്. അഭിനയമികവിൽ അച്ഛനെയും ചേട്ടനേയും കടത്തിവെട്ടും എന്നാണ് അടുത്ത ബന്ധുക്കൾ പോലും പറയുന്നത്. അതുകൊണ്ട് അഭിനയരംഗത്ത് തുടരാൻ ആണ് സാധ്യത. സ്വന്തം പ്രൊഡക്ഷനിൽ ഒരു സിനിമ വരുന്നതുകൊണ്ടുതന്നെ അതിന്റെ പ്രമോഷനും ഈസി ആകും എന്ന കാര്യത്തിൽ സംശയം വേണ്ട.
മോഹൻലാലിൻറെ മകൾ എന്ന ലേബലിൽ ഇപ്പോൾ തന്നെ വിസ്മയ വിസ്മയം കുറിച്ച് കഴിഞ്ഞു. മറ്റൊരു പുതുമുഖ നടിക്കും കിട്ടാത്ത ഒരു ഹൈപ്പ് തന്നെ വിസ്മയക്ക് ലഭിച്ചു കഴിഞ്ഞു. പ്രണവിനെക്കാൾ ഒരു പടി മുൻപിലാണ് വിസ്മയ. തത്ക്കാലം വിവാഹം ഒന്നും വേണ്ട എന്നാണ് വിസ്മയയുടെ തീരുമാനം. അത് അഭിനയത്തിൽ തുടരാൻ ആണെന്നാണ് സൂചന
പണ്ടൊക്കെ ഒരു നടി കല്യാണം കഴിഞ്ഞാൽ സിനിമ വിടും. എന്നാൽ ഇന്ന് അങ്ങനെ അല്ല. സിനിമയിൽ നിന്നും മാത്രമല്ല പരസ്യങ്ങളിൽ നിന്നും ഉദ്ഘാടനങ്ങളിൽ നിന്നും ഒരു ദിവസത്തിനു കോടികൾ ആണ് ലഭിക്കുന്നത്. അതിനു ഒരൊറ്റ ഹിറ്റ് ചിത്രത്തിൽ അഭിനയിച്ചാൽ മാത്രം മതി എന്നുള്ളതാണ്
ALSO READ:ഒരു രാത്രിയെങ്കിലും ദുബായിൽ കിടന്നുറങ്ങാനുള്ള ഭാഗ്യം ഉണ്ടാകുമോ! എനിക്ക് ഇങ്ങനെ ഓടിനടക്കാൻ വലിയ ഇഷ്ടമെന്ന് മഞ്ജുമനോജ് കെ ജയനും മകളുടെ ഇഷ്ടത്തിന് കൂട്ടുനിന്നു. തേജാലക്ഷ്മിയും വിസ്മയയും ഒരുമിച്ചെത്തുമ്പോൾ ഹിറ്റുകൾ സമ്മാനിക്കട്ടെ. രണ്ടുപേരുടെയും മക്കൾ വരുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകരും. വിസ്മയം തീർക്കാൻ എത്തുന്ന വിസ്മയക്കും തേജസോടെ അഭിനയത്തിലേക്ക് എത്തുന്ന കുഞ്ഞാറ്റക്കും ആശംസകൾ നേർന്ന് ആരാധകർ കാത്തിരിക്കുന്നു.





English (US) ·