19 March 2025, 12:29 PM IST

Photo | Instagram reel
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടം ചൂടിയതിനു പിന്നാലെ കുടുംബത്തോടൊപ്പം മാലദ്വീപില്‍ അവധിയാഘോഷിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഭാര്യ റിതിക സജ്‌ദെയ്ക്കും മക്കള്‍ക്കുമൊപ്പമാണ് രോഹിത് മാലദ്വീപിലെത്തിയത്. ദ്വീപില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന ഇന്‍സ്റ്റഗ്രാം റീല്‍ രോഹിത് പങ്കുവെച്ചു.
മകള്‍ സമൈറയ്‌ക്കൊപ്പമുള്ള ഉല്ലാസ നിമിഷങ്ങളും ദ്വീപിലൂടെ സൈക്കിള്‍ ഓടിക്കുന്നതുമൊക്കെയാണ് രോഹിത് പങ്കുവെച്ച വീഡിയോയിലുള്ളത്. ദ്വീപിന്റെ ബീച്ച് ഭംഗിയും ദൃശ്യങ്ങളില്‍ കാണാം. രോഹിത് സൈക്കിളോടിച്ചുതുടങ്ങുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് തങ്ങള്‍ താമസിക്കുന്ന റിസോര്‍ട്ട്, മകള്‍ക്കൊപ്പം കളിക്കുന്ന നിമിഷങ്ങള്‍, കടല്‍ക്കാഴ്ചകള്‍ എന്നിവയെല്ലാം ദൃശ്യങ്ങളിലുണ്ട്.
മാര്‍ച്ച് 22-ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കാനിരിക്കുകയാണ്. മുംബൈ ടീമിന്റെ ഭാഗമാണ് രോഹിത്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ രാജ്യത്തിന് ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ രണ്ട് ഐസിസി കിരീടങ്ങളാണ് രോഹിത് നേടിക്കൊടുത്തത്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഐപിഎലിലും നിരവധി കിരീടങ്ങള്‍ നേടി.
Content Highlights: rohit sharma spends vacation with girl samaira successful maldives








English (US) ·