മാസം 15 ദിവസം ബ്ലീഡിങ്, സാധാരണമാണെന്ന് കരുതി; ചിരിച്ച മുഖത്തിനപ്പുറത്തെ വേദനയെ കുറിച്ച് ശ്രുതിക

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam28 Apr 2026, 4:39 p.m. IST

പിരീഡ്‌സ് ആവുന്നതും ഓവര്‍ ഫ്‌ളോ ആവുന്നതും സാധാരണമാണ്, സ്വാഭാവികമാണ് എന്ന് കരുതിയാണ് എല്ലാം ഒഴിവാക്കി വിട്ടത്. പക്ഷേ അത് തന്റെ അവസ്ഥ മോശമാക്കി എന്ന് ശ്രുതിക അര്‍ജുന്‍

shruthika arjun healthശ്രുതിക അർജുൻ
സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലൂടെയാണ് ശ്രുതിക അര്‍ജുനെ മലയാളികള്‍ക്ക് പരിചയം. ചുരുക്കം ചില സിനിമകളില്‍ അഭിനയിച്ച് അപ്രത്യക്ഷയായ നടി പിന്നീട് കുടുംബം, ബിസിനസ് തുടങ്ങിയ കാര്യങ്ങളുമായി തിരക്കിലായിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മിനിസ്‌ക്രീനിലൂടെയുള്ള ശ്രുതികയുടെ തിരിച്ചുവരവ്. കഴിഞ്ഞ ഹിന്ദി ബിഗ് ബോസിലൂടെ ശ്രുതിക വീണ്ടും ശ്രദ്ധ നേടി.

ആരെയും ചിരിപ്പിക്കുകയും, സന്തോഷിപ്പിക്കുകയും ചെയ്യുന്ന ശ്രുതികയുടെ നിഷ്‌കളങ്ക സംസാരമാണ് എല്ലാവരെയും ആകര്‍ഷിച്ചത്. എന്നാല്‍ ആ ചിരിയ്ക്ക് പിന്നിലെ ചില വേദനകളെ കുറിച്ച് ഇപ്പോള്‍ ശ്രുതിക തുറന്ന് പറയുന്നു. തന്റെ യൂട്രസ് നീക്കം ചെയ്യുന്നത് വരെയെത്തി കടിച്ചമര്‍ത്തിയ ആ വേദന.

Also Read: ലോകം മുഴുവന്‍ എനിക്കെതിരെ നിന്നാലും എനിക്ക് താങ്ങായി എന്റെ പിറകില്‍ ചേട്ടനുണ്ടാവും; മമിത ബൈജു പറയുന്നു

കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പിരീഡ്‌സ് ആയാല്‍ കടുത്ത വേദനയും ഓവര്‍ ബ്ലീഡിങും ആയിരുന്നു. അന്നൊക്കെ ആരോടെങ്കിലും പറഞ്ഞാല്‍, അതെ എനിക്കും നല്ല ഫ്‌ളോ ഉണ്ട് എന്ന് പറയും. വളരെ സര്‍വ്വ സാധാരണമാണ് എന്നാണ് ഞാനും കരുതിയത്. അതുകൊണ്ട് തന്നെ ഡോക്ടറെ കാണുകയോ ട്രീറ്റ്‌മെന്റ് എടുക്കുകയോ ചെയ്തിരുന്നില്ല. മാസം 15 ദിവസമൊക്കെ ബ്ലീഡിങ് ഉണ്ടാവും.

അതിന് ശേഷം എനിക്ക് ബിപി കുറവ്, അയേണ്‍ ഡെഫിഷ്യന്‍സി, ഫെറിട്ടണ്‍ എന്നിങ്ങനെ ഓരോ അസുഖങ്ങളായി വന്നു. ഞാന്‍ കരുതി, ഇതൊക്കെ ഓവര്‍ ഫ്‌ളോ ആവുന്നതുകൊണ്ട് സ്വാഭാവികമാണ് എന്ന്. അതിനെല്ലാം സപ്ലിമെന്റ്‌സ് എടുക്കാന്‍ തുടങ്ങി. അതിന് ശേഷമാണ് ഡോക്ടറെ കാണാന്‍ പോയത്, അപ്പോഴാണ് എന്‍ഡോമെട്രിയോസിസ് എന്ന ഗര്‍ഭാശയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞത്. എന്തോ നിസ്സാരമാണെന്നാണ് ഞാന്‍ കരുതിയത്. അതിനൊപ്പം അഡിനോമയോസിസും ഉണ്ടായിരുന്നു. അവസാനം സര്‍ജറി വേണ്ടി വന്നു.

Also Read: ജീവിതം തിരിച്ചുപിടിച്ചു, ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും വലുതാണ്; എങ്ങനെ എല്ലാം സംഭവിച്ചു എന്ന് എലിസബത്ത്


പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് ഞാന്‍ വളരെ ആരോഗ്യപരമായ ജീവിതം നയിക്കുന്നത് പോലെ തോന്നാം, പക്ഷേ അതല്ല സത്യം. കല്യാണത്തിന് മുന്‍പ് വരെ ഹെല്‍തി ജ്യൂസ്, ഫ്രൂട്‌സ് എന്നൊക്കെ പറഞ്ഞ് കൃത്യമായ ഡയറ്റും ഭക്ഷണവുമായിരുന്നു. പക്ഷേ കല്യാണത്തിന് ശേഷം എന്റെ ഭര്‍ത്താവ് അതെല്ലാം നശിപ്പിച്ചു. പുറത്ത് പോയി ഫുഡ് കഴിക്കുന്നതൊക്കെ എനിക്ക് സ്വാതന്ത്ര്യം കിട്ടിയത് പോലെയായിരുന്നു. അനാരോഗ്യപരമായ ഭക്ഷണ രീതിയും ലൈഫ് സ്റ്റൈലുമായിരുന്നു എന്ന് ശ്രുതിക പറയുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article