മാസങ്ങള്‍ മാത്രം ആയുസുണ്ടായിരുന്ന ദാമ്പത്യമായിരുന്നു എന്റേത്; പക്ഷേ ഇന്നും ആളുകള്‍ സംസാരിക്കുന്നത് അതാണ് എന്ന് സുകന്യ

1 month ago 4
സുകന്യ എന്ന ശാലീന സുന്ദരിയെ അത്രയധികം മലയാള സിനിമ പ്രേമികള്‍ ആരാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. തമിഴ്‌നാട്ടുകാരിയാമെങ്കിലും സാഗരം സാക്ഷി, തൂവല്‍കൊട്ടാരം, ചന്ദ്രലേഖ പോലുള്ള സിനിമകളിലൂടെ സുകന്യ മലയാളത്തിനും ഏറെ പരിചിതയാണ്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ സണ്‍ ടിവിയ്ക്ക് എതിരായ മാനനഷ്ടക്കേസില്‍ സുകന്യയ്ക്ക് അനുകൂലമായ വിധി വന്നു എന്ന വാര്‍ത്തയാണ് നടിയുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്.

1997 ല്‍ വീരപ്പന്‍ സണ്‍ ടിവിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ സുകന്യയ്ക്ക് അവിഹിതമുണ്ട് എന്ന കള്ളപ്രചരണം നടത്തിയിരുന്നു. വീരപ്പന്‍ പറഞ്ഞത് എഡിറ്റ് ചെയ്യാതെ, സത്യമെന്താണ് എന്ന് ആലോചിക്കുക പോലും ചെയ്യാതെ ടെലികാസ്റ്റ് ചെയ്തു എന്നതിന്റെ പേരിലാണ് നടി ചാനലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. ഏതാണ് 30 വര്‍ഷത്തിന് ശേഷം സുകന്യയ്ക്ക് അനുകൂലമായ ഒരു വിധി വരികയും ചെയ്തു.

Also Read: ട്രൈസെപ്‌സ് കണ്ടോ, 18 വയസ്സുകാരിയുടെ അമ്മയാണ് ഇതെന്ന് പറയുമോ? ശരിക്കും ജ്യോതികയ്ക്ക് എത്രയാ വയസ്സ്!

വീരപ്പന്റെ വ്യാജ പ്രചരണത്തിന് പുറമെ സുകന്യയുമായി ബന്ധപ്പെട്ട് എപ്പോഴും വരുന്ന ഒരു വാര്‍ത്തയാണ് നടിയുടെ വിവാഹ മോചനം. എങ്ങനെ വിവാഹിതരായി വിവാഹ മോചിതരായി എന്നുള്ള വാര്‍ത്തകള്‍ ഇപ്പോഴും വരുന്നതിനെ കുറിച്ച് സുകന്യ പ്രതികരിച്ച ഒരു വീഡിയോ ഈ സാഹചര്യത്തില്‍ വൈറലാവുന്നു.

സുകന്യയുടെ വിവാഹ മോചന കേസ് എന്ന് പറഞ്ഞ് ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍. ഞങ്ങള്‍ ഒറുമിച്ച് ജീവിച്ചത് വെറും കുറച്ചു മാസങ്ങള്‍ മാത്രമാണ്. ഒരു വര്‍ഷം പോലുമില്ല. എന്നിട്ടും എന്തൊക്കെ ഗോസിപ്പുകളാണ്, ചേച്ചിയുടെ മകളെ കാണിച്ച് എന്റെ മകളാണ് എന്ന് പറഞ്ഞ് പോലും വാര്‍ത്തകള്‍ വന്നു. തുടര്‍ച്ചയായി ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നു എന്നത് ഒട്ടും നാഗരികമല്ല. സത്യമല്ല എന്ന് അറിഞ്ഞിട്ടുമാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നതാണ് നിരാശ.


2002 ല്‍ ആണ് അമേരിക്കക്കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആര്‍ ശ്രീധറുമായി വിവാഹിതയായത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ സുകന്യ എതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും വിവാഹ മോചന കേസ് നല്‍കുകയുമായിരുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ബന്ധം വഷളായത്. എന്നാല്‍ താനൊരു യുനൈറ്റഡ് സ്റ്റേറ്റ് പൗരനാണെന്നും ഇന്ത്യന്‍ നിയമവുമായി ബന്ധമില്ലെന്നുമായിരുന്നു ശ്രീധറിന്റെ വാദം. വലിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2012 ല്‍ ആണ് സുകന്യയ്ക്ക് വിവാഹ മോചനം ലഭിച്ചത്.
Read Entire Article