08 June 2025, 08:41 PM IST

അക്ഷയ്കുമാർ ബാന്ദ്രയിലെ തീയേറ്ററിന് മുന്നിൽ | Photo: Screen grab/ Akshay Kumar
അക്ഷയ്കുമാര്‍ നായകനായ 'ഹൗസ്ഫുള്‍ 5' കഴിഞ്ഞദിവസമാണ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 24 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടുദിവസംകൊണ്ട് ചിത്രം 54 കോടി രൂപ കളക്ഷന്‍ നേടിക്കഴിഞ്ഞു. ചിത്രത്തോടുള്ള പ്രേക്ഷകപ്രതികരണം അറിയാന്‍ നേരിട്ട് തീയേറ്ററുകളിലേക്കിറങ്ങിയിരിക്കുകയാണ് അക്ഷയ്കുമാര്‍. മാസ്‌ക് ധരിച്ച് സ്വന്തം മുഖം മറച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്.
അക്ഷയ്കുമാര്‍ തന്നെയാണ് ഇതിന്റെ വീഡിയോ സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കൈയിലൊരു മൈക്കുമായി മാസ്‌ക് ധരിച്ച് മുംബൈയിലെ തിരക്കേറിയ ബാന്ദ്രയിലെ തീയേറ്ററിലാണ് താരമെത്തിയത്. അക്ഷയ്കുമാറാണെന്ന് അറിയാതെ തന്നെ പലരും തങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. താരത്തിനൊപ്പം ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരുമുണ്ടായിരുന്നു.
കറുപ്പില്‍ വെള്ളവരകളുള്ള ഷര്‍ട്ടും ജീന്‍സുമായിരുന്നു താരത്തിന്റെ വേഷം. താരത്തെ പലര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല. ചിലര്‍ അഭിപ്രായം പറയാന്‍ തന്നെ വിസ്സമതിച്ചു. 'ബാന്ദ്രയില്‍ 'ഹൗസ്ഫുള്‍ 5' കണ്ടിറങ്ങിയ ആളുകളെ കില്ലര്‍ മാസ്‌ക് ധരിച്ച് അഭിമുഖം നടത്താന്‍ തീരുമാനിച്ചു. പിടിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഓടി രക്ഷപ്പെടേണ്ടിവന്നു. രസകരമായ അനുഭവമായിരുന്നു', വീഡിയോ പങ്കുവെച്ചുകൊണ്ട് അക്ഷയ് കുമാര്‍ കുറിച്ചു.
Content Highlights: Akshay Kumar Interviewed People Undercover To Get 'Housefull 5' Reviews
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·