മാസ്ക് മാറ്റണമെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥൻ, മടിച്ച് അല്ലു; നടന് ഇത്രയും അഹങ്കാരംപാടില്ലെന്ന് പ്രതികരണം

5 months ago 5

Allu Arjun

അല്ലു അർജുൻ മുംബൈ വിമാനത്താവളത്തിൽ | സ്ക്രീൻ​ഗ്രാബ്

വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ മാസ്ക് മാറ്റാൻ വിസമ്മതിച്ച് നടൻ അല്ലു അർജുൻ. മുംബൈ വിമാനത്താവളത്തിൽവെച്ചാണ് സംഭവം. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് അല്ലു അർജുനെ വിമർശിച്ച് രം​ഗത്തെത്തിയത്.

കഴിഞ്ഞദിവസമാണ് അല്ലു അർജുൻ മുംബൈ വിമാനത്താവളത്തിലെത്തിയത്. ‌ഒരു വെളുത്ത ടീ-ഷർട്ടും കറുത്ത ട്രാക്ക് പാന്റ്സുമാണ് അദ്ദേഹം ധരിച്ചിരുന്നത്. സുരക്ഷാ പരിശോധനയ്ക്കിടെ, പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് അദ്ദേഹം തന്റെ തിരിച്ചറിയൽ രേഖ നൽകി. ശേഷം ഉദ്യോഗസ്ഥൻ അദ്ദേഹത്തോട് സൺഗ്ലാസും മാസ്കും മാറ്റി മുഖം കാണിക്കാൻ ആവശ്യപ്പെട്ടു. ഇതിന് അൽപം മടിച്ച താരവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരാളും സിഐഎസ്എഫ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ചെറിയൊരു സംഭാഷണത്തിന് ശേഷം, അല്ലു അർജുൻ സൺഗ്ലാസ് മാറ്റുകയും, പിന്നാലെ തിരിച്ചറിയലിനായി മുഖത്തുനിന്നും മാസ്ക് വേഗത്തിൽ മാറ്റുകയും തിരിച്ചുവെയ്ക്കുകയും ചെയ്തു. തുടർന്ന് താരത്തെ അകത്തേക്ക് പോകാൻ അനുവദിച്ചു.

വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വൈറലായി. നിരവധി പേർ സൂപ്പർതാരത്തിന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ഒരു അടിസ്ഥാന സുരക്ഷാ നിയമം പാലിക്കാനുള്ള അദ്ദേഹത്തിന്റെ വിമുഖതയെ അവർ വിമർശിച്ചു.

"മുഖം മുഴുവനായി കാണിക്കൂ, എന്തിനാണ് ഇത്ര അഹങ്കാരം? വിഡ്ഢികളായ ആരാധകർ കാരണം ഇത്തരക്കാർ സ്വയം ദൈവങ്ങളാണെന്ന് കരുതുന്നു, നിയമങ്ങൾ പാലിക്കാൻ അവർക്ക് താൽപ്പര്യമില്ല," എന്ന് ഒരാൾ കുറിച്ചു. മറ്റൊരാൾ കമന്റ് ചെയ്തത്, "നടനോട് മുഖം കാണിക്കാൻ ആവശ്യപ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ നടപടി 100% ശരിയായിരുന്നു" എന്നാണ്. "സാധാരണ ജനം ഇവരെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവരെല്ലാം തങ്ങൾക്ക് താഴെയാണെന്ന് അവർ ചിന്തിക്കും," എന്നായിരുന്നു മറ്റൊരു കമന്റ്.

അതേസമയം, സിനിമയുടെ കാര്യത്തിൽ, അല്ലു അർജുൻ അടുത്തതായി അഭിനയിക്കുന്നത് അറ്റ്‌ലിയുടെ ചിത്രത്തിലാണ്. AA22xA6 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര്. സൺ പിക്ചേഴ്സ് ആണ് നിർമാണം. 2026 അവസാനമോ 2027 ആദ്യമോ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഒന്നിലധികം ഭാഷകളിലായി ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

Content Highlights: Allu Arjun's Airport Mask Incident Sparks Controversy Over Security Protocol

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article