മാസ്റ്റര്‍ ചെയ്യുമ്പോള്‍ തൃഷ കൃഷ്ണന്‍ എന്നെ വിളിച്ചു; വിജയ്ക്കും തൃഷയ്ക്കുമുള്ള നല്ല ക്വാളിറ്റിയെ കുറിച്ച് മാളവിക മോഹന്‍

1 week ago 6
ഛായാഗ്രഹകന്‍ മോഹനന്റെ മകള്‍ എന്ന ലേബലോടെ, ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹന്റെ തുടക്കം. പിന്നീത് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സജീവമായ നടി ഇതൊരു പ്രൊഫഷനായി തന്നെ എടുത്തു. തന്റെ ഓരോ കോ ആക്ടറില്‍ നിന്നും പലതും പഠിക്കുന്നുണ്ട് എന്ന് മാളവിക മോഹനന്‍ പറയുന്നു. അത്തരത്തില്‍ വിജയ് യില്‍ നിന്നും, തൃഷ കൃഷ്ണനില്‍ നിന്നും പഠിച്ച രണ്ട് നല്ല ശീലങ്ങളെ കുറിച്ചാണ് ഇപ്പോള്‍ മാളവിക പറയുന്നത്.

തമിഴില്‍ എന്റെ ഏറ്റവും ആദ്യത്തെ ഒരു വലിയ കൊമേര്‍ഷ്യല്‍ സിനിമ പേട്ടയായിരുന്നു. ആ ചിത്രത്തിലാണ് ഞാന്‍ തൃഷ കൃഷ്ണനൊപ്പം വര്‍ക്ക് ചെയ്തത്. വളരെ സ്വീറ്റ് ആയിരുന്നു തൃഷ, എന്നെ വളരെ അധികം കംഫര്‍ട്ടിബിളാക്കി. വാരണാസിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു ഷൂട്ടിങ് നടന്നത്, ഞങ്ങള്‍ എല്ലാവരും അവിടെ ഒരു ഹോട്ടലിലാണ് താമസിച്ചത്.

Samayam Malayalamഎന്റെ ജീവിതത്തില്‍ വന്ന ഒരുത്തന്‍ നടിച്ച നടിപ്പിന് ഓസ്‌കാറ് തന്നെ കൊടുക്കാം; രവി മോഹന്റെ വീഡിയോയ്ക്ക് പിന്നാലെ ആര്‍തിയുടെ പോസ്റ്റ്
തൃഷ നമ്മളോട് വന്ന് സംസാരിക്കും, നമ്മളെ കംഫര്‍ട്ടബിളാക്കും, നമ്മളെയും ചേര്‍ത്ത് പ്ലാനിങുകള്‍ ഉണ്ടാക്കും, പുറത്ത് പോവാന്‍ തയ്യാറാവും, എല്ലാ കാര്യത്തിലും നമ്മളെയും പങ്കെചുപ്പിക്കും. അതൊക്കെയും വളരെ യഥാര്‍ത്ഥമായിരുന്നു. വേണം എന്ന് കരുതി ചെയ്യുന്നതല്ല, സ്വാഭാവികമായി തൃഷ അങ്ങനെ തന്നെയാണ്.

എന്ന് അപ്പോള്‍ അത് മനസ്സിലായിരുന്നില്ല, പിന്നീട് പല സെറ്റുകളിലും എത്തിയപ്പോഴാണ് അപൂര്‍വ്വമായിട്ട് ചിലര്‍ക്ക് മാത്രമേ അതുപോലെ തൃഷ ചെയ്തത് പോലെ, പെരുമാറിയതു പോലെ മറ്റുള്ളവരെ ട്രീറ്റ് ചെയ്യാന്‍ സാധിക്കൂ. പിന്നീട് ഞാന്‍ വിജയ് സാറിനൊപ്പം മാസ്റ്റര്‍ ചെയ്യുമ്പോള്‍, ഹേയ് ബേബി അയാം ഹാപ്പി ഫോര്‍ യു - എന്ന് പറഞ്ഞ് തൃഷയുടെ മെസേജ് വന്നിരുന്നു.


ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒന്നുമല്ല, പരസ്പരം കാണുമ്പോള്‍ സംസാരിക്കുന്നതിനപ്പുറത്തേക്ക് ആ ബന്ധമില്ല. എന്നിരുന്നാലും ആ പെരുമാറ്റം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. എന്നെ പോലെ ഒരു പുതുമുഖ നടിയോട് തൃഷയ്ക്ക് അങ്ങനെ പേരുമാറേണ്ട ആവശ്യമില്ല, എന്നിട്ടും വലുപ്പ ചെറുപ്പം നോക്കാതെ തൃഷ പെരുമാറി. എല്ലാവരെയും ഈക്വലായിട്ടാണ് തൃഷ കാണുന്നത്. അത് ഞാന്‍ തൃഷയില്‍ നിന്ന് പഠിച്ചതാണ്.

അതുപോലെ വിജയ് സാറില്‍ നിന്നും ഒരുപാട് നല്ല ക്വാളിറ്റീസ് എനിക്ക് കിട്ടിയിട്ടുണ്ട്. നമ്മള്‍ എന്തെങ്കിലും കാര്യത്തിന് വേണ്ടി വിജയ് സാറിനെ വിളിച്ചാല്‍, അപ്പോള്‍ തിരക്കാണെങ്കില്‍, ഞാന്‍ തിങ്കളാഴ്ച വിളിക്കാം എന്ന് പറയും. പൊതുവെ അദ്ദേഹത്തെ പോലൊരാള്‍ തിരക്കിലാണ് എന്ന് പറഞ്ഞാല്‍, പിന്നീട് നമ്മളെ ഓര്‍ക്കണമെന്നോ വിളിക്കണമെന്നോ ഇല്ല. പക്ഷേ കൃത്യം തിങ്കളാഴ്ച തന്നെ അദ്ദേഹം വിളിച്ചിരിക്കും, അത് ഞായറാഴ്ചയും ആവില്ല, ചൊവ്വാഴ്ച വരെ എത്തുകയുമില്ല. അതൊക്കെ വലിയ ക്വാളിറ്റിയാണ്- മാളവിക മോഹന്‍ പറഞ്ഞു
Read Entire Article