മാസ്റ്റർപീസ് ഡ്രിബ്ലിങ്, പിന്നെയൊരു സോളോ; നാലു മിനിറ്റിനിടെ രണ്ടു ഗോളുമായി കളം നിറഞ്ഞ് ലയണൽ മെസ്സി– വിഡിയോ

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: October 18, 2026 12:25 PM IST

1 minute Read

മേജർ ലീഗ് സോക്കറിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ ഗോൾ നേടിയ ഇന്റർ മയാമി താരം ലയണൽ മെസ്സിയുടെ ആഹ്ലാദം. ( Brett Davis/Getty Images/AFP)
മേജർ ലീഗ് സോക്കറിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ ഗോൾ നേടിയ ഇന്റർ മയാമി താരം ലയണൽ മെസ്സിയുടെ ആഹ്ലാദം. ( Brett Davis/Getty Images/AFP)

അറ്റ്‌ലാന്റ ∙ നാലു മിനിറ്റിനിടെ രണ്ടു ഗോളുകളുമായി സൂപ്പർ താരം ലയൺ മെസ്സി കളംനിറഞ്ഞ മത്സരത്തിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെ 3–1നു വീഴ്ത്തി ഇന്റർ മയാമി. കഴിഞ്ഞ മാസം പരിശീലകനായി ചുമതലയേറ്റ ക്രിസ്റ്റ്യൻ ‘കിലി’ ഗോൺസാലസിന് കീഴിൽ ഇന്റർ മയാമി നേടുന്ന തുടർച്ചയായ മൂന്നാം വിജയമാണിത്. 25 ഗോളുകളുമായി മേജർ ലീഗ് സോക്കറിലെ ഗോൾ സ്കോറർമാരിൽ മെസ്സി ഒന്നാമതാണ്. അർജന്റീന ടീമിൽനിന്നുള്ള വിരമിക്കലിനു ശേഷം കളിച്ച മൂന്നു മത്സരങ്ങളിൽ നിന്നായി മെസ്സിക്ക് ഇപ്പോൾ നാലു ഗോളുകളുണ്ട്.

What you should work next

45–ാം മിനിറ്റിൽ ജർമൻ ബെർട്ടെറം ആണ് ഇന്റർ മയാമിക്ക് ആദ്യം ലീഡ് സമ്മാനിച്ചത്. മെസ്സിയുടെ അസിസ്റ്റിലായിരുന്നു ഈ ഗോൾ. 56-ാം മിനിറ്റിലാണ് മെസ്സിയുടെ ആദ്യ ഗോൾ പിറക്കുന്നത്. ബെർട്ടെറേമിന്റെ പാസ് സ്വീകരിച്ച്, അറ്റ്‌ലാന്റ പ്രതിരോധത്തെ വെട്ടിമാറ്റി ബോക്സിന്റെ മധ്യത്തിൽ നിന്ന് മെസ്സി തൊടുത്ത ഇടംകാലൻ ഷോട്ട് വലകുലുക്കുകയായിരുന്നു. സ്കോർ 2–0.

MESSI. This is what helium does. 🐐 https://t.co/IEjdmpnRRh

— Major League Soccer (@MLS) October 18, 2026

നാല് മിനിറ്റുകൾക്ക് ശേഷം അടുത്ത ഗോളും പിറന്നു. ലൂയിസ് സുവാരസിന്റെ പാസിൽ ‌‌നിന്ന് പന്തുമായി മുന്നേറിയ മെസ്സി, പ്രതിരോധ താരം ജൂനിയർ അലോൺസോയെ മറികടന്ന് അറ്റ്‌ലാന്റ കീപ്പർ ലൂക്കാസ് ഹോയോസിനെ കാഴ്ചക്കാരനാക്കി വീണ്ടും ഗോൾ വല കുലുക്കി. 89-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഫാഫാ പികോ അറ്റ്‌ലാന്‍റയുടെ ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും അത് മത്സരഫലത്തെ ബാധിച്ചില്ല. തോൽവിയോടെ അറ്റ്ലാന്റയുടെ പ്ലേഓഫ് സാധ്യത മങ്ങി. ഇന്റർ മയാമി നേരത്തെ തന്നെ പ്ലേഓഫിൽ കടന്നിരുന്നു.
 

Messi connected the interruption 1v1? Good luck. Leo has his brace. 🇦🇷 https://t.co/CoI15KzLpw

— Major League Soccer (@MLS) October 18, 2026

English Summary:

Lionel Messi Inter Miami goals led the squad to a 3-1 triumph against Atlanta United with 2 superb goals successful 4 minutes. The latest Major League Soccer lucifer updates item Messi's stellar show nether manager Cristian Gonzalez.

Read Entire Article