മാഹിറ ഉൾപ്പെടെയുള്ള പാക് നടീനടന്മാരുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

8 months ago 7

Mahira khan and Haniah

പാക് നടിമാരായ മാഹിറാ ഖാൻ, ഹാനിയ എന്നിവർ | ഫോട്ടോ: Facebook

ന്യൂഡൽഹി: നിരവധി പാകിസ്ഥാൻ അഭിനേതാക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. ഹാനിയ ആമിർ, മാഹിറ ഖാൻ എന്നിവരുൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളാണ് ഇന്ത്യയിൽ വിലക്കിയത്. ഹാനിയ ആമിറിൻ്റെ അക്കൗണ്ടാണ് ആദ്യമായി പ്രവർത്തനരഹിതമാക്കിയതിൽ ഒന്ന് എന്നാണ് റിപ്പോർട്ട്.

ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ നടപടി. നിരോധിത പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫോഴ്സിലെ (TRF) ഭീകരർ നടത്തിയ വെടിവെപ്പിൽ 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

അലി സഫർ, സനം സയീദ്, ബിലാൽ അബ്ബാസ്, ഇഖ്‌റ അസീസ്, ഇമ്രാൻ അബ്ബാസ്, സജൽ അലി എന്നിവരാണ് ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കപ്പെട്ട മറ്റ് പാകിസ്ഥാൻ താരങ്ങൾ. 'ഈ അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമല്ല. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യർത്ഥന ഞങ്ങൾ പാലിച്ചതിനാലാണ് ഇത്' എന്ന സന്ദേശമാണ് ഇന്ത്യയിൽനിന്ന് ഇവരുടെ പ്രൊഫൈൽ സന്ദർശിച്ചവർക്കെല്ലാം ലഭിച്ചത്. അതേസമയം ഫവാദ് ഖാൻ, വഹാജ് അലി തുടങ്ങിയ മറ്റ് ചില പാകിസ്ഥാൻ അഭിനേതാക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ ഇപ്പോഴും ലഭ്യമാണ്.

താരങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് പുറമെ, പ്രകോപനപരവും സാമുദായിക സ്പർദ്ധ വളർത്തുന്നതുമായ ഉള്ളടക്കങ്ങളും, രാജ്യത്തെയും സൈന്യത്തെയും സുരക്ഷാ ഏജൻസികളെയും ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണങ്ങളും നടത്തിയെന്ന് ആരോപിച്ച് 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകളും ഇന്ത്യ നിരോധിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 3.5 ദശലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്ന, മുൻ ക്രിക്കറ്റ് താരം ഷൊഹൈബ് അക്തർ നടത്തിയിരുന്ന യൂട്യൂബ് ചാനലും നീക്കം ചെയ്തിട്ടുണ്ട്.

ഏപ്രിൽ 22ലെ ആക്രമണത്തോടുള്ള പ്രതികരണമായി സർക്കാർ സ്വീകരിച്ച മറ്റ് നിരവധി നടപടികൾക്ക് പിന്നാലെയാണ് ഈ ഏറ്റവും പുതിയ നീക്കവും.

Content Highlights: Pakistani Actors` Instagram Accounts Blocked successful India

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article